യുവതിയുടെ പോരാട്ടം; ഭർത്താവിനു ചികിത്സ, പക്ഷേ ‘വിധി’ നടപ്പാക്കിയതു മരണം

anas-death
SHARE

കിളിമാനൂർ: അപകടത്തിൽപെട്ടു കിടപ്പിലായ ഭർത്താവിനു ചികിത്സ കിട്ടാൻ ഭാര്യ ഹൈക്കോടതി വരെ നടത്തിയ നിയമപോരാട്ടത്തിലെ വിജയത്തിന് മണിക്കൂറുകളുടെ ആയുസ്സ്. മടവൂർ പുലിയൂർക്കോണം മാങ്കുഴി പ്രീതി ഭവനിൽ എ.അനസ്(32) കോടതി ഉത്തരവിനെത്തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു മണിക്കൂറുകൾക്കകം മരിച്ചു. 40 ദിവസം ഭർത്താവിന്റെ ബന്ധുക്കൾ ചികിത്സ നിഷേധിച്ചുവെന്നാണു ഭാര്യ പ്രിയ പറഞ്ഞത് 2020 മേയ് 11ന് കിളിമാനൂരിൽ നിന്നു നിലമേലിലേക്കു രാത്രി കാറിൽ പോകവേ എതിരെ വന്ന മിനി വാനുമായി കൂട്ടി ഇടിച്ചാണ് അനസിന് ഗുരുതരപരുക്കേറ്റത്.

മെഡിക്കൽ കോളജ് ആശുപത്രിയിൽ അനസ് ചികിത്സയിലിരിക്കെ പരിചരിക്കാനുണ്ടായിരുന്ന പ്രിയയ്ക്കും ആദ്യ വിവാഹത്തിലെ മകനും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഇരുവരും ക്വാറന്റീനിൽ പോയി. തുടർന്ന് അനസിന്റെ മാതാവാണു പരിചരണത്തിനു നിന്നത്. ഓഗസ്റ്റ് 23ന് മാതാവ് ഡിസ്ചാർജ് വാങ്ങി കടയ്ക്കൽ ആശുപത്രിയിലേക്കു മാറ്റി. കോവിഡ് മാറിയതിനെത്തുടർന്ന കടയ്ക്കൽ ആശുപത്രിയിൽ പോയെങ്കിലും മാതാവ് കാണുവാൻ അനുവദിച്ചില്ലെന്നും ഡോക്ടറുടെ നിർദേശത്തിന് വിരുദ്ധമായി നിർബന്ധിത ഡിസ്ചാർജ് വാങ്ങി ഏതോ അജ്‍ഞാത കേന്ദ്രത്തിലേക്ക് മാറ്റിയതായും പരാതിപ്പെട്ട് പ്രിയ മുഖ്യമന്ത്രി, ആരോഗ്യമന്ത്രി, ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർ എന്നിവർക്കു പരാതി നൽകി അബോധാവസ്ഥയിലായ ഭർത്താവിനെ അപകട ഇൻഷുറൻസ് തുക തട്ടിയെടുക്കുവാനാണ് ഭർത്യമാതാവും ബന്ധുക്കളും കടത്തി പോയി എന്നായിരുന്നു ഭാര്യയുടെ പരാതി. ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിത്സ ഉറപ്പാക്കണമെന്നായിരുന്നു പരാതിയിലെ പ്രധാന ആവശ്യം. തുടർന്ന് അനസിനെ ആശുപത്രിയിൽ കൊണ്ടു പോകുവാൻ ശ്രമിച്ചുവെങ്കിലും മാതാവ് വിട്ടു നൽകിയില്ലെന്ന് പൊലീസ് പറഞ്ഞു. അനസിന് ചികിത്സ ലഭ്യമാക്കാൻ പ്രിയ ഹൈക്കോടതിയിൽ പരാതി നൽകി.

കോടതി നിയോഗിച്ച ഡോക്ടർ അടിയന്തിര ചികിത്സ ലഭ്യമാക്കണമെന്ന് 12ന്  റിപ്പോർട്ട് നൽകി.  കോടതി ഉത്തരവിനെ തുടർന്ന് പൊലീസ് വ്യാഴാഴ്ച ഉച്ചയോടെ കൊല്ലത്തെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. മൃതദേഹം കൊല്ലം ജില്ലാ ഗവ.ആശുപത്രി മോർച്ചറിയിൽ. കബറടക്കം അനസിന്റെ പള്ളിയിൽ നടത്തണമെന്ന് ബന്ധുക്കളോടു പറഞ്ഞതായി പ്രിയ പറഞ്ഞു. സ്പെഷൽ മാര്യേജ് ആക്ട് പ്രകാരം 2013ഏപ്രിൽ 13ന് ആണ് അനസും പ്രിയയും വിവാഹിതരായത്. അനസിന്റെ ആദ്യവിവാഹമായിരുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...