സ്കൂട്ടറിൽ ഇടിച്ച അ‍‍ജ്ഞാത വാഹനം നിർത്തിയില്ല; അപായപ്പെടുത്താനെന്നു സംശയം

karool-accident
SHARE

കരൂൽ: ഉണ്ണികുളം പഞ്ചായത്ത് പ്രസിഡന്റ് ഇ.ടി.ബിനോയി സഞ്ചരിച്ച സ്കൂട്ടർ അ‍‍ജ്ഞാത വാഹനം ഇടിച്ചു തെറിപ്പിച്ചു.  സ്കൂട്ടറിൽ നിന്ന് തെറിച്ചു വീണ ഇ.ടി.ബിനോയിയുടെ കൈകാലുകൾക്കും തലയ്ക്കും പരുക്കേറ്റു. പുൽപടർ‌പ്പിലേക്കു വീണതിനാലാണ് പരുക്ക് ഗുരുതരമാകാതിരുന്നതെന്ന് ബിനോയ് പറഞ്ഞു. കഴിഞ്ഞ രാത്രി കരുമലയിൽ വച്ചാണ് സംഭവം.

ക്ഷേത്രത്തിനു സമീപത്തെ വളവിൽ നേർക്കു നേരെയുള്ള ഇടിയായിരുന്നു. ബിനോയ് ബാലുശ്ശേരിയിൽ നിന്നു വീട്ടിലേക്കു വരികയായിരുന്നു. ഇടിച്ചിട്ട കറുത്ത കാർ നിർത്താതെ പോയി.  അതിനാൽ അപായപ്പെടുത്താനുള്ള ശ്രമമാണോ എന്ന് സംശയം ഉയർന്നിട്ടുണ്ട്.പരുക്കേറ്റ ഇദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയിൽ എത്തിച്ചത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ തകർന്നു. ബിനോയ് പൊലീസിൽ പരാതി നൽകി

MORE IN KERALA
SHOW MORE
Loading...
Loading...