വീട്ടുമുറ്റത്ത് യുവാവ് മരിച്ചുകിടക്കുന്നു: ഞെട്ടൽ മാറാതെ വീട്ടുടമയും കുടുംബവും

lorry-driver-death
SHARE

കലവൂർ: വീട്ടുമുറ്റത്ത് യുവാവ് മരിച്ചുകിടക്കുന്നതു കണ്ട ഞെട്ടലിലാണ് മാരാരിക്കുളം കളിത്തട്ടിന് സമീപം കന്നിമ്മേൽവെളി എൻ.വിജയനും കുടുംബവും. മോട്ടർ വെഹിക്കിൾ ഉദ്യോഗസ്ഥരെക്കണ്ട് ഓടിയ കൊല്ലം സ്വദേശിയായ ലോറി ഡ്രൈവർ മരിച്ചു കിടന്നത് ഇവരുടെ വീട്ടുമുറ്റത്തായിരുന്നു. 

ഇന്നലെ പുലർച്ചെ 2 മണിയോടെ അയൽവീട്ടുകാരാണ് വീട്ടിൽ പൊലീസും ആളുകളും നിൽക്കുന്നതായി മൊബൈൽ ഫോണിൽ വിളിച്ച് വിജയനോടു പറഞ്ഞത്. 

‘ചെടികൾക്കു സമീപം ഒരാൾ കമഴ്ന്നു കിടക്കുന്ന അവസ്ഥയിലായിരുന്നു. കയ്യിൽ ലോറിയുടെ താക്കോൽ പിടിച്ചിരുന്നു. ഒരു കാലിലെ ചെരിപ്പ് അൽപം മാറിയാണ് കിടന്നിരുന്നത്. ശരീരത്തോടു ചേർന്നു മൊബൈൽ ഫോണും ഉണ്ടായിരുന്നു.’–വിജയൻ പറഞ്ഞു. 

MORE IN KERALA
SHOW MORE
Loading...
Loading...