‘എന്നാലും എന്റെ കടകംപള്ളി..’; 35 ലക്ഷത്തിന്റെ ഓഡിറ്റോറിയത്തിൽ പരിഹസിച്ച് സുരേന്ദ്രൻ

kadakampally-bjp-k-surendran
SHARE

35 ലക്ഷം രൂപ ഈ ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയത്തിന് ചെലവഴിച്ചെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. ഇതിന് പിന്നാലെ മന്ത്രിയെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബിജെപി അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആരോപണം ഉയർന്നതിനെ തുടർന്ന് വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ട് കടകംപള്ളി പൊതുമരാമത്ത് മന്ത്രി ജി.സുധാകരന് കത്തും നൽകിയിരുന്നു. 

സുരേന്ദ്രന്റെ കുറിപ്പ് ഇങ്ങനെ: എന്നാലും എന്റെ കടകമ്പള്ളീ എങ്ങനെ സാധിക്കുന്നു ഇതൊക്കെ. അതും ലൈഫ് മിഷൻ അഴിമതിയൊക്കെ കയ്യോടെ പിടികൂടി സർക്കാർ മൊത്തത്തിൽ നാണം കെട്ടുനിൽക്കുന്ന ഈ സന്ദർഭത്തിലും. ആയിരത്തി ഇരുനൂറ് സ്ക്വയർഫീറ്റ് കെട്ടിടത്തിന് മുപ്പത്തഞ്ചു ലക്ഷം ചെലവായി പോലും. മിടുക്കൻ. ആസ്തി വികസന ഫണ്ട് എന്നതിന്റെ ശരിക്കുള്ള അർത്ഥം ഇപ്പോഴാ കഴക്കൂട്ടത്തെ പ്രജകൾക്കു പിടികിട്ടിയത്. നേരം വെളുക്കുവോളം.... എന്നു കേട്ടിട്ടേയുള്ളൂ.കമ്യൂണിസ്റ്റ് പാർട്ടികളുടെ നൂറാം വാർഷികത്തോടനുബന്ധിച്ച് ഒരു പ്രഭാഷണം കൂടി അങ്ങ് ഈ ഓഡിറ്റോറിയത്തിൽ വെച്ച് തന്നെ നടത്തണം....

MORE IN KERALA
SHOW MORE
Loading...
Loading...