സ്വന്തം കൃഷിഭൂമി കണ്ടിട്ട് രണ്ടു പതിറ്റാണ്ട്; ദുരിതത്തിൽ 626 കര്‍ഷക കുടുംബങ്ങൾ

farmers
SHARE

കരമടയ്ക്കുന്നുണ്ടെങ്കിലും സ്വന്തം കൃഷിഭൂമി രണ്ടു പതിറ്റാണ്ടായി നേരിട്ടുകാണാന്‍ കഴിയാത്ത ഒരുകൂട്ടം ഹതഭാഗ്യരുണ്ട് തിരുവനന്തപുരം വെള്ളായണിയില്‍. വെള്ളയണിക്കായലിലെ വെള്ളം കയറി 626 കര്‍ഷക കുടുംബങ്ങളുടെ 217 ഏക്കര്‍ പാടമാണ് വെള്ളത്തിനടിയിലായത്. വെള്ളം വറ്റിച്ച് കൃഷിഭൂമി ലഭ്യമാക്കണമെന്നും അല്ലെങ്കില്‍ മതിയായ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഇവര്‍ മുട്ടാത്ത വാതിലുകളില്ല

വാര്‍ഡ് മെമ്പര്‍ മുതല്‍ പ്രധാനമന്ത്രിവരെയുള്ളവര്‍ക്ക് ഇവര്‍ നിവേദനം അയച്ചു, എല്ലാം ശരിയാക്കാം എന്ന മറുപടിയാണ് കിട്ടുന്നത് കാര്‍ഷിക സ്വയംപര്യാപതതയെന്നൊക്കെ പറയുമ്പോള്‍ ഒരുകാലത്ത് മണ്ണ് പൊന്നാക്കി മാറ്റിയവരുടെ വിലാപം കേള്‍ക്കാതെ പോകരുത്. ഒന്നു കൈപിടിച്ചാല്‍ ഹരിതകേരളത്തിനു മാതൃകയാക്കാമെന്നാണ് ഇവരുടെ ഉറപ്പ്

MORE IN KERALA
SHOW MORE
Loading...
Loading...