കോവിഡ് വാർഡിൽ ഓക്സിജൻ; ഏഴേമുക്കാൽ ലക്ഷം നൽകി സുരേഷ് ഗോപി

sureshgopi-05
SHARE

തൃശൂരിലെ സർക്കാർ മെഡിക്കൽ കോളജിൽ കോവിഡ് രോഗികളെ പാർപ്പിക്കുന്ന ഒരു വാർഡിലേയ്ക്കുള്ള ഓക്സിജന്റെ തുക സുരേഷ് ഗോപി എം.പി. നൽകി. വിട്ടുപിരിഞ്ഞു പോയ മകൾ ലക്ഷ്മിയുടെ ഓർമയ്ക്കായാണ് സുരേഷ് ഗോപി ഓക്സിജൻ പദ്ധതി ഏറ്റെടുത്തത്. 

പ്രാണാ എയർ ഫോർ കെയർ എന്ന പേരിലാണ് പദ്ധതി. ആശുപത്രിയിലെ ഒരു വാർഡ് സുരേഷ് ഗോപി എം.പി. സ്പോൺസർ ചെയ്തു. മെഡിക്കൽ കോളജിലെ പതിനൊന്നാം വാർഡിലേക്കുള്ള ഓക്സിജൻ ഇനി സുരേഷ് ഗോപിയുടെ വകയാണ്. ഏഴേമുക്കാൽ ലക്ഷം രൂപയാണ് മെഡിക്കൽ കോളജിന് കൈമാറിയത്. ഒരു കിടയ്ക്കയുടെ അരികിലേക്ക് പൈപ്പിട്ട് സദാസമയം ഓക്സിജൻ ലഭ്യമാക്കണമെങ്കിൽ പന്ത്രണ്ടായിരം രൂപ ചെലവുണ്ട്. അറുപത്തിനാലു കിടക്കകളാണ് ഒരു വാർഡിൽ. ഏഴേമുക്കാൽ ലക്ഷം രൂപയുടെ ചെക്ക് ബി.ജെ.പി ജില്ലാ അധ്യക്ഷൻ അഡ്വക്കേറ്റ് കെ.കെ.അനീഷ് കുമാർ മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോക്ടർ എം.എ.ആൻഡ്രൂസിന് കൈമാറി. കോവിഡ് കാരണം സുരേഷ് ഗോപി എം.പി. ചടങ്ങിന് എത്തിയില്ല.

ഒരാഴ്ചയ്ക്കുള്ളിൽ പണികൾ പൂർത്തീകരിച്ച് രോഗികളെ പ്രവേശിപ്പിക്കും. ഇനി ഒരു കോവിഡ് രോഗി പോലും ഓക്സിജൻ കിട്ടാതെ മരിക്കരുതെന്ന ദൃഢനിശ്ചമാണ് സുരേഷ് ഗോപിയെ ഇങ്ങനെയൊരു പദ്ധതയിക്കു പ്രേരിപ്പിച്ചത്.

MORE IN KERALA
SHOW MORE
Loading...
Loading...