ഏഴ് മാസത്തെ ഇടവേള; വാതിൽ തുറന്ന് സരോവരം പാർക്ക്

sarovaram
SHARE

ഏഴ് മാസത്തിന് ശേഷം കോഴിക്കോട് സരോവരം പാര്‍ക്കിലേക്ക് സന്ദര്‍ശകര്‍ക്ക് അനുമതി. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ച് രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ജില്ലയില്‍ തുറന്നത്. ആദ്യ ദിവസം തന്നെ സഞ്ചാരികളുടെ മികച്ച പ്രതികരണമാണ്. 

സഞ്ചാരികളുടെ തിരക്കേറിയാലും നിയന്ത്രണങ്ങള്‍ കര്‍ശനമായിരിക്കും. തിരക്കൊഴിവാക്കുന്നതിന്റെ ഭാഗമായി പ്രവേശനത്തിന് പുതിയ സമയക്രമം നിശ്ചയിച്ചിട്ടുണ്ട്. ഓരോ മണിക്കൂറിലും ഇരിപ്പിടങ്ങള്‍ ഉള്‍പ്പെടെ അണുവിമുക്തമാക്കും. 

പ്രവേശന നിരക്കുള്‍പ്പെടെ നേരിട്ട് വാങ്ങാതെയുള്ള ക്രമീകരണത്തിനാണ് ശ്രമം. ജീവനക്കാരുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം ബോധവല്‍ക്കരണവും നല്‍കുന്നുണ്ട്. സരോവരത്തിന് പുറമെ ഇരിങ്ങല്‍ സര്‍ഗാലയ ക്രാഫ്റ്റ് വില്ലേജ് കൂടിയാണ് നിലവില്‍ തുറന്നിട്ടുള്ളത്. മറ്റ് കേന്ദ്രങ്ങളിലും ബീച്ചുകളിലും പ്രവേശനം അനുവദിക്കുന്നത് അടുത്തമാസം ആദ്യവാരമാകും. 

MORE IN KERALA
SHOW MORE
Loading...
Loading...