ചികിത്സാസഹായം തേടി കൈക്കുഞ്ഞ്; വേണ്ടത് ആറ് ശസ്ത്രക്രിയകൾ; കനിയണം

Anirudh-Help-New-01
SHARE

മാവേലിക്കര തഴക്കരയിലെ ആറുമാസം പ്രായമുള്ള അനിരുദ്ധിന് മറ്റുകുട്ടികളെപ്പോലെ ജീവിക്കാന്‍ ഉടന്‍ വേണ്ടത് ആറു ശസ്ത്രക്രിയകള്‍. ഭര്‍ത്താവും അമ്മയും അടുത്തടുത്ത് നഷ്ടപ്പെട്ട ശരണ്യയെന്ന യുവതിയുടെ പ്രതീക്ഷയാണ് അനിരുദ്ധ് എന്ന പിഞ്ചുപൈതല്‍. ഈ കുഞ്ഞിന്‍റെ പുഞ്ചിരി ജീവിതത്തിലുടനീളം നിലനില്‍ക്കാന്‍ വേണ്ടത് ഉദാരമതികളുടെ കനിവാണ്.

മാവേലിക്കര തഴക്കര മഠത്തിലേത്ത് കിഴക്കേതില്‍ ശരണ്യയുടെ മകന്‍അനിരുദ്ധിന് ആറുമാസമാണ് പ്രായം.ജനിച്ചപ്പോള്‍ മുതല്‍ കാലിന്‍റെയും കൈകളുടെയും അവസ്ഥ ഇതാണ്.കാലുകള്‍ ഉയര്‍ന്നുതന്നെയിരിക്കും, കൈകളും നിവരില്ല. കഴുത്ത് ഒരുവശത്തേക്ക് ചലിപ്പിക്കാനാവില്ല. ഇതുവരെ കമിഴ്ന്നുവീണിട്ടില്ല. അനിരുദ്ധ് ആറുമാസം ഗര്‍ഭാവസ്ഥയിലിരിക്കുമ്പോള്‍ ശരണ്യയുടെ ഭര്‍ത്താവ് മെനിഞ്ചൈറ്റിസ് ബാധിച്ച് മരിച്ചു .ആറുമാസം മുന്‍പ് ശരണ്യയുടെ ഏക ആശ്രയമായ അമ്മയും വിടപറഞ്ഞു. കഴുത്തിന്‍റെ ചലനശേഷി വീണ്ടെടുക്കുന്നതിനും കാലും കൈയും പൂര്‍വസ്ഥിതിയിലാക്കുന്നതിന് ആറു ശസ്ത്രക്രിയകളാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുന്നത്.

ഈ മാസം 28 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലെ പരിശോധനകള്‍ക്കും സ്കാനിങ്ങിനും ശേഷം ശസ്ത്രക്രിയയെക്കുറിച്ച് തീരുമാനിക്കും. സഹായത്തിനായി പഞ്ചായത്ത് മെംബര്‍ തുളസിഭായിയുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജനകീയകമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഇപ്പോള്‍ കഴിയുന്ന തകരഷെഡിനുപകരം ഒരു വീടും അവരുടെ സ്വപ്നമാണ്.ആരെകണ്ടാലും പുഞ്ചിരിക്കുന്ന അനിരുദ്ധിന്‍റെ മുഖത്ത്നിന്ന് പുഞ്ചിരിമായാതിരിക്കാനാണ് എല്ലാവരുടെയും ശ്രമം.മറ്റുകുട്ടികളെപ്പോലെ അനിരുദ്ധും ഓടിച്ചാടി നടക്കുന്നത് കാണാന്‍ ശരണ്യയും നാട്ടുകാരും കാത്തിരിക്കുന്നു. അതിനുവേണ്ടത് സുമനസുകളുടെ കനിവും ഔദാര്യപൂര്‍ണമായ സഹായവുമാണ്.

SARANYA.S

A/C NO: 011103600000223

DHANALAKSHMI BANK

THAZHAKKRA BRANCH

IFSE–DLXB 0000111

CONTACT NO;9656419327

MORE IN KERALA
SHOW MORE
Loading...
Loading...