കടന്നൽക്കൂട് ഇളകി റോഡിൽ വീണു; ബൈക്ക് യാത്രക്കാരൻ കുത്തേറ്റ് മരിച്ചു

waspattack-17
SHARE

മരക്കൊമ്പിൽ നിന്ന് റോഡിലേക്ക് ഇളകി വീണ കടന്നൽകൂട്ടത്തിന്റെ കുത്തേറ്റ് ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരുവനന്തപുരം ഒറ്റശേഖരമംഗലം സ്വദേശി ഉണ്ണിക്കൃഷ്ണനാണ് മരിച്ചത്. കടന്നൽക്കൂട്ടത്തെ കണ്ടതും ബൈക്ക് ഉപേക്ഷിച്ച് ഓടിയെങ്കിലും കടന്നലുകൾ പിന്തുടർന്ന് കുത്തുകയായിരുന്നു. അവശനായി താഴെ വീണ ഉണ്ണിക്കൃഷ്ണന് തുടർന്നും കുത്തേറ്റു.

പ്രദേശത്ത് മീൻ കച്ചവടം ചെയ്തുകൊണ്ടിരുന്നയാളെയും കടന്നൽക്കുത്തേറ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. റോഡിൽ നിന്ന സ്ത്രീകളടക്കമുള്ളവർക്കും കുത്തേറ്റു. 

MORE IN KERALA
SHOW MORE
Loading...
Loading...