അനർഹരെയും കുത്തിതിരുകി; വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമകേട്; പരാതി

voterslist
SHARE

സി.പി.എം. ഭരിക്കുന്ന മലപ്പുറം നിറമരുതൂര്‍ പഞ്ചായത്തിന്റെ വോട്ടര്‍ പട്ടികയില്‍ വ്യാപക ക്രമകേടെന്ന് പരാതി. അനര്‍ഹരായ നൂറ്റിമുപ്പത് പേരെ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ആരോപണം. തിരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ കലക്ടര്‍ക്കും പരാതി നല്‍കിയിരിക്കുകയാണ് പഞ്ചായത്തിലെ യു.ഡി.എഫ്.

നിറമരുതൂര്‍ പഞ്ചായത്തിലെ 16,17, വാര്‍ഡുകളിലെ വോട്ടര്‍ പട്ടികയില്‍ അനര്‍ഹരായ വോട്ടര്‍മാരെ കുത്തിതിരുകിയെന്നാണ് ആരോപണം. 20 വര്‍ഷം മുമ്പ് ഈ വാര്‍ഡുകളില്‍ നിന്ന് താമസം മാറിപോയവര്‍ വരെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതെ വാര്‍ഡിലെ യു.ഡി.എഫ്. പ്രവര്‍ത്തകരെ രാഷ്ട്രിയ താല്‍പ്പര്യം മുന്‍നിര്‍ത്തി പഞ്ചായത്ത് സെക്രട്ടറിയുടെ കൂട്ട് പിടിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കിയെന്നും യു.ഡി.എഫ് ആരോപിക്കുന്നു.

ജനന തീയതി മറച്ച് വെച്ച് പ്രായ പരിധി എത്താത്ത 15 ഓളം പേരെ വോട്ടര്‍ പട്ടികയില്‍ തിരികി കയറ്റിയെന്നും ഇവർ പറയുന്നു. അതെസമയം പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും പരിശേധിച്ച് നടപടി സ്വീകരിക്കുമെന്നും നിറമരുതൂര്‍ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...