കുഞ്ഞിനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ അച്ഛന്റെ ശ്രമം; കണ്ണില്ലാത്ത ക്രൂരത; അറസ്റ്റ്

kollampolice
SHARE

കൊല്ലം നിലമേലിൽ ഒരു വയസുകാരനെ കുളത്തിലെറിഞ്ഞ് കൊല്ലാന്‍ അച്ഛന്റെ ശ്രമം. ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികൾ കുഞ്ഞിനെ രക്ഷിച്ചു. എലിക്കുന്നാംമുകള്‍ സ്വദേശി മുഹമ്മദ് ഇസ്മയിലിനെ പൊലീസ് അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച്ച രാത്രിയായിരുന്നു അതിക്രമം. മദ്യപിച്ചെത്തിയ മുഹമ്മദ് ഇസ്മയിൽ ഭാര്യയുമായി വഴക്കിട്ടു. വീടു തല്ലിത്തകർത്തു. ഒടുവിൽ മൂന്നു മക്കളിൽ ഏറ്റവും ഇളയവനെയും എടുത്തു കൊണ്ട് വീട്ടിൽ നിന്നു ഇറങ്ങി. നിലവിളിച്ചു  കൊണ്ട് പിന്നാലെ ഭാര്യയും. തൊട്ടടുത്തുള്ള കുളക്കരയിലെത്തിയ മുഹമ്മദ് ഇസ്മയിൽ ഒരു വയസുകാരനെ വെള്ളത്തിലേക്ക് വലിച്ചെറിഞ്ഞു. ഉടൻ നാട്ടുകാർ കുളത്തിൽ ചാടി കുട്ടിയെ രക്ഷപെടുത്തി.വിവരമറിഞ്ഞെത്തിയ ചടയമംഗലം പൊലീസ്  അവിടുന്നു തന്നെ പ്രതിയെ  കസ്റ്റഡിയിലെടുത്തു. ബാലനീതി നിയമപ്രകാരമുളള കേസിനൊപ്പം വധശ്രമവും  ചുമത്തിയിട്ടുണ്ട്.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. 

MORE IN KERALA
SHOW MORE
Loading...
Loading...