നാഗരൂപത്തിന്റെ ചിറകുകളുമായി ശലഭം; കൗതുകകാഴ്ചയായി നാഗശലഭം

butterfly
SHARE

ചിത്രശലഭങ്ങളിലെ അപൂര്‍വ ഇനമായ നാഗശലഭം വിരുന്നെത്തിയത് കൗതുകക്കാഴ്ചയായി. കണ്ണൂര്‍ പയ്യന്നൂരിലെ മഹാദേവ ഗ്രാമത്തിലാണ് നാഗത്തിന്‍റെ രൂപത്തില്‍ ചിറകുള്ള ശലഭത്തെ കണ്ടത്.

പല വര്‍ണങ്ങളിലുള്ള ചിത്രശലഭങ്ങളെ കാണാറുണ്ടെങ്കിലും നാഗശലഭത്തെ കാണുക അപൂര്‍വമാണ്. മഹാദേവ ഗ്രാമത്തിലെ എ പി കൃഷ്ണന്‍റെ വീട്ടുവളപ്പിലാണ് ശലഭം വിരുന്നെത്തിയത്. പറമ്പിലൂടെ നടക്കുന്നതിനിടെയാണ് കൃഷ്ണന്‍ വ്യത്യസ്തമായ ചിറകുകളുള്ള ശലഭത്തെ കണ്ടത്. ഇരു ചിറകുകളിലും നാഗത്തിന്‍റെ രൂപം കാണാം. വിവരമറിഞ്ഞ നാട്ടുകാരും അപൂര്‍വ കാഴ്ച കാണാനെത്തി. 

ഇവ പ്രധാനമായും രാത്രിയിലാണ് സഞ്ചരിക്കുക എന്നതിനാല്‍ നിശാ ശലഭം എന്നും അറിയപ്പെടാറുണ്ട്. ഇന്ത്യയില്‍ കണ്ടുവരുന്നതില്‍ ഏറ്റവും വലുപ്പമുള്ളതും ആയുസുള്ളതുമായ ചിത്രശലഭങ്ങളിലൊന്നാണിതെന്നും വിദഗ്ധര്‍ പറയുന്നു

MORE IN KERALA
SHOW MORE
Loading...
Loading...