യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ബിജെപിയിൽ; കാവി ഷാൾ പുതപ്പിച്ച് സ്വീകരണം

bjp-youthcongress-leader
SHARE

യൂത്ത് കോൺഗ്രസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി എം. മിഥുൻ ബിജെപിയിൽ ചേർന്നു. മാരാര്‍ജി ഭവനില്‍ വച്ച് വി.വി രാജേഷ് അടക്കമുള്ള നേതാക്കളുടെ സാന്നിധ്യത്തിൽ കാവി ഷാൾ അണിയിച്ചാണ് മിഥുനെ ബിജെപിയിലേക്ക് സ്വീകരിച്ചത്. ഈ ദൃശ്യങ്ങൾ വി.വി രാജേഷ് ഫെയ്സ്ബുക്കിലും പങ്കിട്ടു. ഇതിന് പിന്നാലെ സമൂഹമാധ്യമങ്ങളിലും ചിത്രം വൈറലായി. ജോസ് കെ മാണിക്കായി തുറന്നിട്ട വാതിൽ വെറുതേയായില്ല എന്ന ട്രോളുകളും നിറയുകയാണ്. അതേസമയം സ്ത്രീവിഷയവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചതിനെ തുടർന്ന് ഇയാളെ ഇന്നലെ   സസ്പെൻഡ് ചെയ്തിരുന്നതായി യൂത്ത് കോൺഗ്രസ് നേതൃത്വം പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...