11,674 പിൻവാതിലുകാരെന്ന് മുഖ്യമന്ത്രി; 1,17267 വിവരാവകാശത്തിൽ; സതീശൻ

pinarayi-satheesan-psc
SHARE

പിഎസ്​സിയെ നോക്കുകുത്തിയാക്കി പിൻവാതിൽ വഴി ഇഷ്ടക്കാരെ നിയമിച്ചാണ് ഈ സർക്കാർ മുന്നോട്ടുപോകുന്നതെന്ന് പ്രതിപക്ഷം പലകുറി ആവർത്തിച്ചതാണ്. ഇപ്പോഴിതാ  കണക്ക് പുറത്തുവിട്ടിരിക്കുകയാണ് വി.ഡി സതീശൻ എംഎൽഎ. പ്രതിപക്ഷനേതാവിനോട് പോലും യഥാർഥ കണക്ക് സർക്കാർ പറഞ്ഞില്ലെന്ന് സതീശൻ ഫെയ്സ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തുന്നു.

‘സംസ്ഥാനത്ത് കഴിഞ്ഞ നാലരവർഷക്കാലം നിയമിച്ച താത്ക്കാലിക/ കരാറടിസ്ഥാന / ദിവസ വേതന ജീവനക്കാരുടെ എണ്ണം എത്ര ? പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് കത്തെഴുതി ചോദിച്ചപ്പോൾ കിട്ടിയത് 11674 പേർ എന്നാണ്. അഡ്വ. പ്രാൺകുമാർ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കിട്ടിയത് 117267 (ഒരു ലക്ഷത്തി പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തേഴ് ) എന്നാണ്.’ അദ്ദേഹം കുറിച്ചു.

കുറിപ്പ് ഇങ്ങനെ: 

സംസ്ഥാനത്ത് കഴിഞ്ഞ നാലരവർഷക്കാലം നിയമിച്ച താത്ക്കാലിക/ കരാറടിസ്ഥാന / ദിവസ വേതന ജീവനക്കാരുടെ എണ്ണം എത്ര ? പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് കത്തെഴുതി ചോദിച്ചപ്പോൾ കിട്ടിയത് 11674 പേർ എന്നാണ്. അഡ്വ. പ്രാൺകുമാർ വിവരാവകാശ നിയമപ്രകാരം ചോദിച്ചപ്പോൾ കിട്ടിയത് 117267 (ഒരു ലക്ഷത്തി പതിനേഴായിരത്തി ഇരുന്നൂറ്റി അറുപത്തേഴ് ) എന്നാണ്. രണ്ടാമത്തെ ഉത്തരമാണ് ശരി. ഇത് സർക്കാർ വകുപ്പുകളിലെ മാത്രം കണക്കാണ്. ഇനി അർദ്ധ സർക്കാർ / പൊതുമേഖലാ സ്ഥാപനങ്ങളിലെ കണക്ക് വേറെ വരും. ഇത്രമാത്രം പിൻവാതിൽ നിയമനങ്ങൾ നടന്ന ഒരു കാലവും ഉണ്ടായിട്ടില്ല.

പിന്നെ എങ്ങിനെയാണ് പിഎസ്​സി പരീക്ഷ എഴുതി കാത്ത് നിൽക്കുന്നവർ നിയമനം ലഭിക്കുന്നത്.

MORE IN KERALA
SHOW MORE
Loading...
Loading...