തുലാമാസ പൂജകള്‍ക്കായി ശബരിമലനട തുറന്നു; നാളെ നറുക്കെടുപ്പ്

sabarimala
SHARE

തുലാമാസ പൂജകള്‍ക്കായി ശബരിമലനട തുറന്നു. നാളെ രാവിലെ 8നാണ് സന്നിധാനത്തുവച്ച് ശബരിമല, മാളികപ്പുറം പുതിയമേല്‍ശാന്തിമാരുടെ നറുക്കെടുപ്പ്. മീനമാസ പൂജകള്‍ക്കുശേഷം ഇപ്പോഴാണ് നിയന്ത്രണങ്ങളോടെയെങ്കിലും തീര്‍ഥാടകര്‍ക്ക് പ്രവേശനം അനുവദിച്ചത്.

ക്ഷേത്രതന്ത്രിയുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി നടതുറന്നു. തുടര്‍ന്ന് ഉപദേവതാ ക്ഷേത്രങ്ങളിലും ദീപം തെളിയിച്ചു. ഇന്ന് പ്രത്യേകപൂജകള്‍ ഇല്ല. നാളെമുതല്‍ 21വരെ പ്രതിദിനം നിയന്ത്രണങ്ങളോടെ 250തീര്‍ഥാടകര്‍ക്കാണ് പ്രവേശനം. ഇതിനായി വെര്‍ച്വല്‍ ക്യൂ സംവിധാനം ഉണ്ട്. തീര്‍ഥാടര്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. സന്നിധാനത്ത് ആരെയും തങ്ങാനും വിരിവയ്ക്കാനും അനുവദിക്കില്ല.

മണ്ഡലക്കാലം അടുത്തമാസം ആരംഭിക്കാനിരിക്കെ അതിന്റെ ട്രയല്‍ എന്ന നിലയ്ക്കാണ് തീര്‍ഥാടകര്‍ക്ക് അനുമതി നല്‍കിയത്. ശബരിമല, മാളികപ്പുറം പുതിയമേല്‍ശാന്തിമാരുടെ നറുക്കെടുപ്പ് നാളെയാണ്. 9പേരാണ് ശബരിമല മേല്‍ശാന്തിമാരുടെ പട്ടികയില്‍ ഉള്ളത്. മാളികപ്പുറം മേല്‍ശാന്തിമാരുടെ പട്ടികയില്‍ പത്തുപേരും. നവംബര്‍ പതിനഞ്ചിന് പുതിയമേല്‍ശാന്തിമാര്‍ ചുമതലയേല്‍ക്കും.

MORE IN KERALA
SHOW MORE
Loading...
Loading...