കൊച്ചിയിലെ ഖരമാലിന്യ സംസ്കരണം; പദ്ധതി തയാറാക്കണമെന്ന് ഹൈക്കോടതി

kochi-waste
SHARE

കൊച്ചി നഗരത്തിലേ ഖരമാലിന്യ സംസ്കരണത്തിന് വ്യക്തമായ പദ്ധതി തയാറാക്കണമെന്ന് ഹൈക്കോടതി. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ കർശന ശിക്ഷാ നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചു. മാലിന്യ ശേഖരണത്തിനു നഗരത്തിലെ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ഫീസ് ഈടാക്കാം എന്നും കോടതി വ്യക്തമാക്കി.  

കൊച്ചി നഗരത്തിലെ മാലിന്യശേഖരണം സംബന്ധിച്ച് പരാതികൾ വർധിച്ച സാഹചര്യത്തിലാണ് മാലിന്യ സംസ്കരണത്തിന് വിപുലമായ കർമ പദ്ധതി വേണമെന്ന് ഹൈക്കോടതി നിർദേശിച്ചത്. മാലിന്യം ശേഖരിക്കുന്നതിനു നഗരത്തിലെ വീടുകളിൽ നിന്നും സ്ഥാപങ്ങളിൽ നിന്നും നിശ്ചിത തുക ഈടാക്കാം. ഇത് എങ്ങനെ വേണമെന്ന് നഗരസഭാ കൗൺസിൽ തീരുമാനിക്കണം. അനധികൃത മാലിന്യ നിക്ഷേപം കണ്ടെത്തി നടപടി സ്വീകരിക്കുന്നതിന് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ CCTV ക്യാമെറകൾ സ്ഥാപിക്കണം എന്നും കോടതി ഉത്തരവിട്ടു. മാലിന്യ ശേഖരണം സ്വകാര്യ സ്ഥാപനങ്ങൾക്ക് കൈമാറുന്നത് പരിഗണിക്കാം.. ഇങ്ങനെ മാലിന്യങ്ങൾ ശേഖരിക്കുന്നതിന് സ്ഥാപനങ്ങളിൽ നിന്നും മാറ്റും നിശ്ചിത തുക ഈടാക്കാം. മാലിന്യശേഖരണത്തിന് ഫീസ് ഏർപ്പെടുത്തിയത് ചോദ്യം ചെയ്തു കൊച്ചിയിലെ വ്യാപാരികൾ നൽകിയ ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്. പൊതു സ്ഥലങ്ങളിൽ മാലിന്യം വലിച്ചെറിയുന്നവർക്ക് എതിരെ കർശന നടപടി സ്വീകരിക്കണം എന്നും ഹൈക്കോടതി ഉത്തരവിട്ടു.

പൊതുസ്ഥലങ്ങളിലെ മാലിന്യ നിക്ഷേപം തടയുന്നതിന് മുൻസിപ്പൽ പോലീസ് സേനയെ രൂപീകരിക്കണം. മുൻസിപ്പൽ പോലീസ് സേനയുടെ രൂപീകരണം സംബന്ധിച്ച് രണ്ടാം ഭരണ പരിഷ്കാര കമ്മിഷൻ ശുപാർശകൾ നടപ്പാക്കേണ്ട സമയം അതിക്രമിച്ചെന്നും കോടതി ചൂണ്ടിക്കാട്ടി. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനം എടുക്കേണ്ടത്. മാലിന്യം വലിചെറിയുന്നത്‌ തടയുന്നതിന് പുറമെ ഗതാഗത നിയന്ത്രണതിനും നഗരസഭ ചട്ടങ്ങളുടെ ലംഘനങ്ങൾ തടയുന്നതിനും മുൻസിപ്പൽ പോലീസിനെ ഉപയോഗിക്കാം എന്നും കോടതി ചൂണ്ടിക്കാട്ടി. 

MORE IN KERALA
SHOW MORE
Loading...
Loading...