വടകര ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുതന്നെ; പട്ടിണിയിൽ കച്ചവടക്കാർ

vadakara-nagarasabha-03
SHARE

ലോക്ഡൗണിന് ശേഷവും വടകര ടൗണിലെ വ്യാപാരസ്ഥാപനങ്ങള്‍ അടഞ്ഞുകിടക്കുകയാണ്. തുടര്‍ച്ചയായ അടച്ചിടലില്‍ പട്ടിണിയുടെ വക്കിലാണ് ഭൂരിഭാഗം കച്ചവടക്കാരും. കണ്ടെയ്്ന്‍മെന്‍റ് സോണ്‍ മാനദണ്ഡങ്ങള്‍ പുനക്രമീകരിക്കണമെന്നാവശ്യപ്പെട്ട് മേഖലയിലെ വ്യാപാരികള്‍ നാളെ പ്രക്ഷോഭത്തിനിറങ്ങും. ആവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാരും പണിമുടക്കിന്‍റെ ഭാഗമാകും.

വടകര മാര്‍ക്കറ്റില്‍ കോവിഡ് വന്‍തോതില്‍ സ്ഥിരീകരിച്ചതോടെ തുടങ്ങിയ അടച്ചിടല്‍ 114ാം ദിവസത്തേയ്ക്ക് കടക്കുകയാണ്. ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണം കൂടികൊണ്ടിരുന്നതിനാല്‍ ഒരു ഘട്ടത്തില്‍ പോലും വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാനായില്ല. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് കച്ചവടം ചെയ്യാന്‍ അനുവദിക്കണമെന്ന ആവശ്യമാണ് കച്ചവടക്കാര്‍ ഉയര്‍ത്തുന്നത്. 

കച്ചവടക്കാര്‍ക്ക് പുറമേ ചുമട്ട് തൊഴിലാളികളും കഷ്ടത്തിലാണ്. പേരിനെന്തെങ്കിലും ലഭിച്ചാലായി എന്ന സ്ഥിതിയിലാണ് ഇവരും. എന്നാല്‍ നിയന്ത്രണങ്ങളെ ഈ ഘട്ടത്തില്‍ എതിര്‍ക്കരുതെന്ന് കച്ചവടക്കാരോട് മുന്‍സിപ്പാലിറ്റി ആവശ്യപ്പെട്ടു. അത് പ്രതിരോധപ്രവര്‍ത്തനങ്ങളുടെ താളം തെറ്റിക്കും. കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാല്‍ കര്‍ശന നടപടിയുണ്ടാകുമെന്നും മുന്‍സിപ്പാലിറ്റി ചെയര്‍മാന്‍ മുന്നറിയിപ്പ് നല്‍കി. 

MORE IN KERALA
SHOW MORE
Loading...
Loading...