അപൂര്‍വരോഗം ബാധിച്ച് നഴ്സ്; ചികിത്സയും കൂരയുമില്ല; വേദനകളുടെ 'മാലാഖ'

Specials-HD-Thumb-Subhisha
SHARE

കോവിഡില്‍ മാലാഖകളെന്ന് നഴ്സുമാരെ വാഴ്ത്തുന്നതിനിടയില്‍ കാണേണ്ട ഒരു നഴ്സിന്‍റെ ജീവിതകഥയാണിനി. ജോലിയ്ക്കിടെ അപൂര്‍വ്വരോഗം ബാധിച്ചു കിടപ്പിലായ പേരാമ്പ്ര കായണ്ണ സ്വദേശിയായ സുബിഷയ്ക്ക് പരസഹായമില്ലാതെ ഒന്നും ചെയ്യാനാകില്ല. ചികില്‍സയ്ക്ക് പണമില്ല എന്നു മാത്രമല്ല വലിച്ചുകെട്ടിയ ഷീറ്റിന് കീഴിലാണ് മുപ്പതുകാരിയായ സുബിഷയും കുടുംബവും കഴിയുന്നത്. 

എട്ട് വര്‍ഷം മുമ്പുള്ള സുബിഷയാണിത്. എന്നാലിപ്പോഴത്തെ സ്ഥിതിയൊന്ന് നോക്കൂ. അപൂര്‍വ്വ രോഗം ബാധിച്ച് എല്ലും തോലുമായി. ചികില്‍സിക്കാന്‍ പണമില്ല ഈ കുടുംബത്തിന്‍റെ കയ്യില്‍. തയ്യല്‍ തൊഴിലാളിയായ അമ്മ സുമതിയുടേയും അവരുടെ വൃദ്ധ മാതാപിതാക്കളുടേയും സംരക്ഷണയിലാണ് സുബിഷ കഴിയുന്നത്. പ്രായാധിക്യത്തിന്‍റെ അവശതകളുള്ള സുമതിയുടെ അച്ഛന്‍ ഗോപാലന്‍ കൂലിപ്പണിയെടുത്താണ് ഓരോ ദിവസത്തെയും ചിലവിനുള്ള വക കണ്ടെത്തുന്നത്. അതിനിടെ കോവിഡും ലോക്ഡൗണുമെല്ലാം ആയതോടെ പട്ടിണിയിലായി. ഷീറ്റ് വലിച്ചുകെട്ടിയ കൂരയിലാണ് താമസം. പട്ടികജാതി വിഭാഗത്തില്‍പ്പെടുന്ന കുടുംബമായിട്ടും ലൈഫ് പദ്ധതിയില്‍ വീടിനായി നല്‍കിയ ഇവരുടെ അപേക്ഷ അധികൃതര്‍ പരിഗണിച്ചിട്ടില്ല. 

സുഭിഷയുടെ ചികില്‍സ സഹായത്തിനായി നാട്ടുകാര്‍ ആക്ഷന്‍ കമ്മറ്റി രൂപീകരിച്ചിട്ടുണ്ട്. സുമനസുകളുടെ കരുണവറ്റാത്ത കൈകളിലാണ് ഈ കുടുംബത്തിന്‍റെ ഇനിയുള്ള പ്രതീക്ഷ മുഴുവന്‍. 

MORE IN KERALA
SHOW MORE
Loading...
Loading...