അമ്മയാനയുടെയും കുട്ടിയാനയുടെയും സവാരി; മാട്ടുപെട്ടിയിലെ കൗതുക കാഴ്ച

Mattupetti-Elecphant-04
SHARE

മൂന്നാർ മാട്ടുപ്പെട്ടിയിൽ വീണ്ടും കൗതുകകാഴ്ചയായി കാട്ടാനകൂട്ടം .സഞ്ചാരികളൊഴിഞ്ഞതോടെ  മാട്ടുപെട്ടിയിലെ  പുല്‍മേട്ടില്‍ മേഞ്ഞ് നടക്കുന്ന  അമ്മയാനയും, കുട്ടിയാനകളുടെ കുസൃതിയും  മനോഹര കാഴ്ചയാണ്. 

കോവിഡ് നിയന്ത്രണങ്ങൾ ഇടയ്ക്കിടെ മൂന്നാറിന് പൂട്ടിടുന്നതിനാൽ തിരക്കൊഴിഞ്ഞ  മാട്ടുപ്പെട്ടിയും കുണ്ടളയുമെല്ലാം കരിവീരന്മാരുടെ സ്വൈര്യ വിഹാര കേന്ദ്രങ്ങളായി മാറി. കഴിഞ്ഞ് പോയകാലം തിരിച്ച് കിട്ടിയ പ്രതീതിയാണ് ഇവര്‍ക്ക്. കൂകി വിളിക്കാനും ചിത്രങ്ങള്‍ പകര്‍ത്താനും,  തിരക്ക് കൂട്ടാനും സഞ്ചാരികൾ  ആരുമില്ല. 

മഴ പെയ്തോടെ  പുല്‍മേടുകളിൽ  പച്ചപ്പ്  നിറഞ്ഞതും,  മൊട്ടക്കുന്നുകളിലേക്ക്   കാട്ടാനകളെ  കൂട്ടമായെത്തിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...