കൃഷി ചെയ്യാൻ മണ്ണ് വേണ്ട, മനസ്സ് മാത്രം മതി; ഇതാ വർഗീസിന്റെ പുതുരീതികൾ

Specials-HD-Thumb-New-Farm
SHARE

ഒരു കാരറ്റ് കൃഷി ചെയ്യുന്ന സ്ഥലത്ത് അമ്പത്തി ആറ് കാരറ്റുകള്‍ വിളയിച്ചടുക്കാം. വയനാട് പുല്‍പ്പള്ളി സി.വി വര്‍ഗീസാണ് വരള്‍ച്ചയെയും മറ്റും മറികടക്കാന്‍ സഹായിക്കുന്ന മണ്ണില്ലാക്കൃഷികള്‍ പരീക്ഷിക്കുന്നത്.

മണ്ണില്ലാത്തതു കാരണം കൃഷി ചെയ്യാനാവാതെ വിഷമിക്കേണ്ട. പുല്‍പ്പള്ളിയിലെ സി.വി വര്‍ഗീസ് കാണിച്ചു തരും മാര്‍ഗങ്ങള്‍. മുറ്റത്തെ അഞ്ചു സെന്റ് സ്ഥലത്തുമാത്രം അരയേക്കറിന് സമാനമായ കൃഷി ചെയ്യുന്നു. കാരറ്റാണ് മുറ്റത്ത് തിളങ്ങുന്ന കൃഷി. ഒരു മീറ്റര്‍ നീളമുളള വലക്കൂടാണ് ഇതിന് വേണ്ടത്. കരിയില, ചാണകപ്പൊടികളും അല്‍പ്പം മണ്ണും മണലും ഇതില്‍ നിറയ്ക്കും. ഇതില്‍ ഇടവിട്ട് ദ്വാരങ്ങളിടും. ഇതിനകത്താണ് കാരറ്റ് വിത്തുകള്‍ ഇടുക. അമ്പത്താണ് കാരറ്റെങ്കിലും ഒറ്റവലക്കൂടില്‍ വിളയും. തൊണ്ണൂറു ദിവസത്തിനു ശേഷം വിളവെടുക്കാം. അതിന് ശേഷം സമാനമായ രീതിയില്‍ കൂര്‍ക്കല്‍ തണ്ടുകള്‍ നടും. ഒരു കൂടില്‍ നിന്നും അഞ്ചു കിലോ കൂര്‍ക്കലെങ്കിലും കിട്ടും. പത്തുവര്‍ഷമെങ്കിലും ഒരു വലക്കൂട് ഉപയോഗിക്കാം. ഒരുവലക്കൂടുണ്ടാക്കാന്‍ നാന്നൂറ്റി അമ്പത് രൂപയേ ചിലവാകൂ.

കപ്പയിലും വാനിലയിലും പച്ചമുളകിലുമെല്ലാം പരീക്ഷണങ്ങളാണ്. ഒരു കപ്പത്തണ്ടില്‍ നിന്നും മൂന്നിരട്ടി വിളവ് ലഭിക്കാനുള്ള വിദ്യാണിത്. ഒരു തണ്ട് തട്ടുതട്ടായി വെച്ച മണ്ണ് മിശ്രിതം നിറച്ച മൂന്ന് ചാക്കുകളിലൂടെ കടത്തിവിടുന്നതാണ് രീതി.  കരിയിലപ്പൊടിയും ചാണകപ്പൊടിയും മാത്രം ഗ്രോ ബാഗില്‍ നിറച്ച കാന്താരിയും വിളയുന്നുണ്ട്. കാലാവസ്ഥാവ്യതിയാനങ്ങള്‍ പുല്‍പ്പള്ളിക്കേല്‍പ്പിച്ച ആഘാതങ്ങളെ മറികടക്കുകയാണ് ഈ പുതുരീതികള്‍

MORE IN KERALA
SHOW MORE
Loading...
Loading...