'ലൈഫിൽ' വിജിലന്‍സ് കേസ്; യൂണിടാക് എംഡിയെ ചോദ്യം ചെയ്ത് സിബിഐ

unitec
SHARE

ലൈഫ് മിഷന്‍ ക്രമക്കേടുമായി ബന്ധപ്പെട്ട്  യൂണിടാക് എംഡി സന്തോഷ് ഈപ്പനെ സിബിെഎ വീണ്ടും ചോദ്യം ചെയ്യുന്നു. രണ്ടാം തവണയാണ് സന്തോഷ് ഈപ്പനെ ചോദ്യംചെയ്യുന്നത്. ഭാര്യയും കമ്പനി ഡയറക്ടറുമായ സീമ സന്തോഷ്, ജില്ല കോര്‍ഡിനേറ്റര്‍ ലിന്‍സ് ഡേവിഡ് എന്നിവരേയും വീണ്ടും ചോദ്യം ചെയ്യാനായി കൊച്ചി ഒാഫിസിലേക്ക് വിളിച്ചുവരുത്തി. 

അതിനിടെ ലൈഫ് മിഷന്‍ ക്രമക്കേടില്‍ വിജിലന്‍സ് കേസെടുത്തു. തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ സമര്‍പ്പിച്ചു. ആരെയും പ്രതി ചേര്‍ത്തിട്ടില്ല, കൂടുതല്‍ അന്വേഷണം വേണമെന്ന് വിജിലന്‍സ് അറിയിച്ചു.

ക്രമക്കേടില്‍ കേസെടുക്കാന്‍ വിജിലന്‍സിനു സര്‍ക്കാര്‍ അനുമതി. ഉദ്യോഗസ്ഥതലത്തില്‍ ക്രമക്കേടോ അഴിമതിയോ ഉണ്ടെങ്കില്‍ കേസെടുക്കാം എന്നാണ് പ്രാഥമിക അന്വേഷണ ശുപാര്‍ശയില്‍ സര്‍ക്കാര്‍ പറഞ്ഞിരിക്കുന്നത്. പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചശേഷം വിജിലന്‍സിന്‍റെ ശുപാര്‍ശയനുസരിച്ചാണ് കേസെടുക്കാനുള്ള അനുമതി സര്‍ക്കാര്‍ അനുമതി നല്‍കുന്നത്. എന്നാല്‍ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിലാണ് സര്‍ക്കാര്‍ പ്രാഥമിക അന്വേഷണ ശുപാര്‍ശയില്‍ തന്നെ കേസെടുക്കാനും സര്‍ക്കാര്‍ അനുമതി നല്‍കിയത്. കോട്ടയം എസ്.പി, വി.ജി.വിനോദ്കുമാറിന്‍റെ നേതൃത്വത്തിലാണ് കേസ് അന്വേഷിക്കുന്നത്. നേരത്തെ സെക്രട്ടറിയേറ്റില്‍ നിന്നു ഫയലുകള്‍ വിജിലന്‍സ് സംഘം ശേഖരിച്ചിരുന്നു.  

MORE IN KERALA
SHOW MORE
Loading...
Loading...