10 വർഷം, 55 ജീവനുകൾ; മുതലപ്പൊഴിയിൽ അപകടങ്ങൾ തുടർക്കഥ

ACHUTENDU
SHARE

അ‍ഞ്ചുതെങ്ങ് മുതലപ്പൊഴിയ‌ില്‍ വള്ളം, ബോട്ട് അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നു. രണ്ടാഴ്ചക്കിടെ അഞ്ചുപേര്‍ കടലില്‍ മരിച്ചു. പതിനഞ്ചിലേറെ മത്സ്യതൊഴിലാളികള്‍ക്ക് ഗുരുതരമായി പരുക്കേറ്റു. മുതലപ്പൊഴി തുറമുഖത്തിന്‍റെ അശാസ്ത്രീയ നിര്‍മാണമാണ് അപകടങ്ങള്‍ക്ക് കാരണമെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. 

ഈമാസം ഒന്‍പതിന് തിരുവന്നതപുരം അഞ്ചുതെങ്ങില്‍  വള്ളം തലകീഴായി മറിഞ്ഞ് മൂന്ന് മത്സ്യതൊഴിലാളികള്‍  തിരയില്‍പ്പെട്ടു മരിച്ചു. അലക്സ്, അഗസ്റ്റിന്‍, തങ്കച്ചന്‍ എന്നിവരാണ് മരണമടഞ്ഞത്. മൂന്നുപേര്‍ പരുക്കുകളോടെ രക്ഷപ്പെട്ടു. അതേസ്ഥലത്ത് തൊട്ടടുത്തദിവസമുണ്ടായ അപകടത്തില്‍ ജോസഫ് എന്ന മത്സ്യതൊഴിലാളി മരിച്ചു.  24ാം തീയതി വീണ്ടും ഒരു വള്ളം അപകടത്തില്‍ പെട്ട് മോസസ് എന്ന  മത്സ്യതൊഴിലാളി മരിക്കുകയും മറ്റൊരാള്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.   പുലിമുട്ടുകളും  കല്ലുമിട്ട് മുതലപ്പൊഴിയില്‍  ഒരുക്കിയ ചാനലാണ് അപകടകാരണമെന്നാണ് മത്സ്യതൊഴിലാളികള്‍ പറയുന്നത്. 

കൂറ്റന്‍തിരമാലകളുണ്ടാകുന്നന്നുവെന്നും കടലൊഴുക്കിന്‍റെ ഗതിമാറുന്നുവെന്നും കടലില്‍പോകുന്നവര്‍ പറയുന്നു . കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 55 മത്സ്യതൊഴിലാളികളാണ് ഈ പ്രദേശത്ത് അപകടത്തില്‍ പെട്ട് മരിച്ചത്. ഇതിന്‍റെ മൂന്നിരട്ടിയോളം  പേര്‍ക്ക് ഗുരുതരമായ പരുക്കേറ്റു. ലക്ഷക്കണക്കിന് രൂപ വിലമതിക്കുന്ന ബോട്ടുകളും മത്സ്യബന്ധന ഉപകരണങ്ങളും നഷ്ടപ്പെടുകയും ചെയ്തു. അഞ്ചുതെങ്ങ്, മുതലപ്പൊഴി മേഖലയില്‍ സംഭവിക്കുന്നതെന്തെന്ന് മനസ്സിലാക്കാന്‍ ശാസ്ത്രീയപഠനം വേണമെന്ന് പഞ്ചായത്തുള്‍പ്പെടെ ആവശ്യപ്പെട്ടിട്ടുണ്ട്.  കേരളതീരത്ത് സംഭവിക്കുന്ന മാറ്റങ്ങളുടെ വ്യക്തമായ ഉദാഹരണമാണ് മുതലപ്പൊഴിയിലെ അപകടങ്ങളെന്നും മല്‍സ്യതൊഴിലാളികള്‍ പറയുന്നു. 

MORE IN KERALA
SHOW MORE
Loading...
Loading...