‘ഇനി വരുന്നതൊക്കെ നേരിടും; തെറി വിളിച്ചപ്പോൾ നിങ്ങളൊക്കെ എവിടെപ്പോയി?’

bhagya-lekshmi-new
SHARE

‘വേണ്ടാ, വേണ്ടാ എന്ന് പലതവണ കരുതിയതാണ്. പരാതി കൊടുത്താൽ പോലും പൊലീസ് കേസെടുക്കുന്നില്ല. അന്വേഷിക്കുന്നില്ല. ഒടുവിൽ സഹികെട്ട് ചെയ്തു. ഇനി വരുന്ന പ്രശ്നങ്ങൾ നേരിടുക തന്നെ. ഉറക്കമില്ല ഇതൊക്കെ കേട്ടിട്ട്..’ രോഷം അടങ്ങാത ഭാഗ്യലക്ഷ്മി മനോരമ ന്യൂസിനോട് പറയുന്നു. സമൂഹമാധ്യമങ്ങളില്‍ സ്ത്രീകളെ ആക്ഷേപിച്ചതിന് തിരുവനന്തപുരത്ത് യൂട്യൂബർ കൂടിയായ  ഡോ. വിജയ് പി നായരെ വീട്ടിൽ കയറി കയ്യേറ്റം ചെയ്ത സംഭവം വലിയ ചർച്ചയായതിന് പിന്നാലെയാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

‘മുഖ്യമന്ത്രിക്കും ഡിജിപിക്കും അടക്കം പരാതി കൊടുത്തു. ഒരു വിളി പോലും ഉണ്ടായില്ല. ഇപ്പോള്‍ എല്ലാവരും അടിച്ചെന്നൊക്കെ കുറ്റപ്പെടുത്തുമ്പോള്‍ ആക്ഷേപിച്ചപ്പോള്‍ നിങ്ങളൊക്കെ എവിടെയായിരുന്നു എന്നാണ് ചോദിക്കാനുള്ളത്. ലോക്ഡൗൺ ആയതോടെ സൈബർ ഇടങ്ങളിൽ സ്ത്രീകളെ മോശമാക്കി ചിത്രീകരിച്ചും പറഞ്ഞും ഒട്ടേറെ വിഡിയോകൾ വരുന്നുണ്ട്. ഇതൊന്നും കാണണ്ട എന്നു കരുതി ഫെയ്സ്ബുക്ക് പോലും ‍ഞാൻ ഉപേക്ഷിച്ചു. അപ്പോഴാണ് ശാന്തിവിള ദിനേശ് എന്ന വ്യക്തിയുടെ ചില വിഡിയോകൾ കാണുന്നത്. പ്രതിഭകളെ കുറിച്ച് അയാൾ എന്തെല്ലാമാണ് കണ്ടതുപോലെ വിളിച്ചു പറയുന്നത്. അതിനാെപ്പമാണ് ഈ വിജയ് പി.നായരുടെ വിഡിയോകളും. ആദ്യം പൊലീസിൽ പരാതി കൊടുത്തു. ഒരാഴ്ചയായിട്ടും ഒരു നടപടിയുമില്ല. കേസു കൊടുത്താൽ പോലും നടപടി ഇല്ലെങ്കിൽ പിന്നെ ഇതല്ലാതെ എന്തു ചെയ്യാനാണ്. അങ്ങനെയാണ് വീടു കണ്ടുപിടിച്ച് അവിടെ പോയി അയാളെ കൊണ്ട് മാപ്പുപറയിച്ചത്. പിടിച്ചെടുത്ത് ലാപ്ടോപ്പ് പൊലീസിന് കൈമാറും. വേറെ നിവൃത്തിയില്ലാതെ ചെയ്തതാണ്. ഇനി വരുന്ന നടപടി നേരിടുക തന്നെ.’ ഭാഗ്യലക്ഷ്മി പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...