'മായാത്ത ദുഖമായി പാലിക്കപ്പെടാത്ത ആ വാക്ക്'; എസ്പിബിയെ ഓർത്ത് തച്ചങ്കരി

thachankari-SPB
SHARE

പാട്ടുകൊണ്ട് എല്ലാവരുടെയും സുഹൃത്തായി മാറിയ പ്രതിഭയായിരുന്നു എസ്.പി.ബാലസുബ്രഹ്മണ്യം. അത്തരം ഒരു സൗഹൃദത്തിന്റെ കഥയാണ് ഡി.ജി.പി. ടോമിന്‍ ജെ.തച്ചങ്കരിക്ക് പറയാനുള്ളത്. തച്ചങ്കരി സംഗീതം നല്‍കിയ ഭക്തിഗാനങ്ങള്‍ ആലപിച്ചും എസ്.പി.ബി മലയാളത്തിലേക്കെത്തി.

അധികമാര്‍ക്കും അറിയില്ലങ്കിലും ഈ ഭക്തിഗാനവും മലയാളിക്ക് എസ്.പി.ബിയുടെ സംഭാവനയാണ്. ടോമിന്‍ തച്ചങ്കരി എഴുതി സംഗീതം നല്‍കിയ ഗാനം. 94ല്‍ ചെന്നൈയിലെ സ്റ്റുഡിയോയിലെത്തിയാണ് എസ്.പിയായിരുന്ന തച്ചങ്കരി എസ്.പി.ബിക്ക് മുന്പില്‍ സംഗീത സംവിധായകനായത്. 

മറ്റൊരു ആല്‍ബത്തിന് കൂടി എസ്.പി.ബി ശബ്ദം നല്‍കി. പിന്നീട് ഫോണിലൂടെയും നേരില്‍ കണ്ടും സൗഹൃദം തുടര്‍ന്നു. എന്നാല്‍ ഡി.ജി.പിയാകുമ്പോള്‍ അറിയിക്കണമെന്ന നിര്‍ദേശം പാലിക്കാനാവാത്തത് ദുഖമായി അവശേഷിക്കുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...