ഒറ്റക്കൈതയിൽ കായ്ച്ചത് 15 ചക്ക; കൗതുകം മാറാതെ നാട്ടുകാർ

pineapple-25
SHARE

തൃശൂര്‍ പുതുരുത്തിയില്‍ ഒറ്റ കൈതച്ചെടിയില്‍ പതിനഞ്ചു കൈതച്ചക്കകള്‍. പക്ഷേ, ഇതുഭകക്ഷ്യ യോഗ്യമല്ലെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നു.പുതുരുത്തിയില്‍ 22 ഏക്കര്‍ കൈതച്ചക്ക തോട്ടമാണ്. കഴിഞ്ഞ ഒരു വര്‍ഷമായുണ്ട് ഇവിടെ കൃഷി. പാകമായ കൈതച്ചക്കകള്‍ പൊട്ടിച്ചിരുന്നു. അക്കൂട്ടത്തിലാണ്, പതിനഞ്ചെണ്ണം ഒറ്റച്ചെടിയില്‍ വളര്‍ന്നതായി കണ്ടത്. തോട്ടത്തില്‍ ഇതിനു മുമ്പൊന്നും സമാനമായ ഇനം കണ്ടിട്ടില്ല. കൗതുകം തോന്നിയ തോട്ടം തൊഴിലാളികള്‍ ഇതുമാറ്റിവച്ചു. 

അപൂര്‍വമായി മാത്രമേ ഇങ്ങനെ സംഭവിക്കാറുള്ളൂവെന്ന് കാര്‍ഷിക സര്‍വകലാശാലയിലെ വിദഗ്ധര്‍ പറയുന്നു. ജീവശാസ്ത്രമായ അപാകതയാണ് കാരണം. മണ്ണില്‍ വളം കൂടിയാലും ഇങ്ങനെ വരും. മാത്രമല്ല, വെള്ളം, ചൂട് എല്ലാം കൂടിയാലും ഇങ്ങനെ സംഭവിക്കാന്‍ സാധ്യതയുണ്ടെന്ന് ഗവേഷകര്‍ കണ്ടെത്തിയിട്ടുമുണ്ട്. അപൂര്‍വ കൈതച്ചക്കൂട്ടം കാണാന്‍ നാട്ടുകാര്‍ തോട്ടത്തിലേക്ക് വരുന്നുണ്ട്. 

MORE IN KERALA
SHOW MORE
Loading...
Loading...