കോടികൾ പൊടിച്ച് നിർമ്മിച്ചിട്ട് മാസങ്ങൾ; തുറക്കാതെ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം

parking-25
SHARE

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കോടികള്‍ മുടക്കി നിര്‍മിച്ച മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം നിര്‍മാണം പൂര്‍ത്തിയായി മാസങ്ങള്‍ കഴിഞ്ഞിട്ടും തുറന്നില്ല. ഫയര്‍ ഫോഴ്സിന്റെ എന്‍.ഒ.സി ലഭിക്കാത്തതാണ് തടസം. ഇതോടെ എന്‍.ഒ.സിക്കുള്ള നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സ്വകാര്യകമ്പനിക്ക് വീണ്ടും കോടികളുടെ കരാര്‍ നല്‍കി. 

റോഡിനേക്കാള്‍ തിരക്കാണ് നഗരസഭാ കോംപൗണ്ടിനുള്ളില്‍. ജനപ്രതിനിധികളുടെയും ജീവനക്കാരുടയും നാട്ടുകാരുടെയുമൊക്കെ വാഹനങ്ങളായി നിന്ന് തിരിയാനിടമില്ല. ഇതിനെല്ലാം പരിഹാരമാകും ഈ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് കേന്ദ്രം തുറന്നാല്‍. 125 കാറുകള്‍ക്ക് പാര്‍ക്ക് ചെയ്യാം. അഞ്ച് നില ഉയരത്തില്‍ 11 കോടി മുടക്കി തലസ്ഥാനത്തെ അത്യാധുനിക പാര്‍ക്കിങ് സംവിധാനം ഒരുക്കിയിട്ട് ആറേഴ് മാസമായി. പക്ഷെ ഉദ്ഘാടനവുമില്ല, പാര്‍ക്കിങുമില്ല.

പണിയെല്ലാം പൂര്‍ത്തിയായെങ്കിലും അഗ്നിശമന സേനയുടെ എന്‍.ഒ.സി കിട്ടാതെ പ്രവര്‍ത്തിക്കാനാവില്ല. ഇനി അതിനുള്ള പണി ചെയ്യാന്‍  മറ്റൊരു സ്വകാര്യ കമ്പനിയെ ഏല്‍പ്പിച്ചിരിക്കുകയാണ്. അതും രണ്ട് കോടിയോളം രൂപയുടെ കരാറില്‍. അടുത്തമാസം ഉറപ്പായും തുറക്കുമെന്നാണ് മേയറുടെ ഉറപ്പ്.

MORE IN KERALA
SHOW MORE
Loading...
Loading...