ദ്രോഹം തുടർന്ന് സിപിഎം; ഇനിയും തീരാതെ ചിത്രലേഖയുടെ പോരാട്ടം

chithalekha-25
SHARE

സ്വന്തമായൊരു വീടിനു വേണ്ടിയുള്ള കണ്ണൂര്‍ കാട്ടാമ്പള്ളിയിലെ ചിത്രലേഖയുടെ പോരാട്ടം കാരണം ലൈഫ് മിഷന്‍ ഭവന പദ്ധതിയുടെ ശിലാസ്ഥാപനച്ചടങ്ങ് സര്‍ക്കാര്‍ മാറ്റി. വീടു നിര്‍മിക്കാന്‍ കഴിഞ്ഞ സര്‍ക്കാര്‍ അനുവദിച്ച സ്ഥലവും ധനസഹായവും നിലവിലെ സര്‍ക്കാര്‍ റദ്ദാക്കിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് ഭവന സമുച്ചയം നിര്‍മിക്കുന്ന സ്ഥലത്തോട് ചേര്‍ന്നുള്ള തന്‍റെ വീട്ടില്‍ ചിത്രലേഖ ഉപവാസമിരുന്നത്. 

ചിത്രലേഖയെ ആരും മറക്കാനിടയില്ല. പയ്യന്നൂര്‍ എടാട്ടില്‍ സിപിഎം അക്രമത്തെ തുടര്‍ന്ന് കിടപ്പാടമുപേക്ഷിക്കേണ്ടിവന്നപ്പോഴാണ് അവര്‍ വാര്‍ത്തകളില്‍ നിറഞ്ഞത്. ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ഓട്ടോറിക്ഷ ഡ്രൈവറായി. ചിത്രലേഖയുടെ ജീവിതം കേട്ടറിഞ്ഞ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കാട്ടാമ്പള്ളിയില്‍ വീടുവെക്കാന്‍ സ്ഥലവും അഞ്ചു ലക്ഷം രൂപയും അനുവദിച്ചു. എന്നാല്‍ ഇടത് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോള്‍ ആദ്യം ധനസഹായം റദ്ദാക്കി. പിന്നീട് സ്ഥലവും തിരിച്ചെടുക്കാന്‍ തീരുമാനിച്ചതോടെ ചിത്രലേഖ നിയപോരാട്ടത്തിനിറങ്ങി. സ്ഥലം അനുവദിച്ചത് റദ്ദാക്കാനുള്ള സര്‍ക്കാര്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ചിത്രലേഖ വായ്പയെടുത്ത് വീടിന്‍റെ പണി തുടങ്ങി. കെ എം ഷാജി എംഎല്‍എ യുടെ സഹായത്തോടെ വീടിന്‍റെ കോണ്‍ക്രീറ്റും കഴിഞ്ഞു. ഇപ്പോള്‍ വാടകയ്ക്കാണ് താമസം. റദ്ദാക്കിയ അഞ്ചു ലക്ഷം രൂപ അനുവദിച്ചുതരണമെന്നാണ് ചിത്രലേഖയുടെയും ഭര്‍ത്താവിന്‍റെയും ആവശ്യം.

ചിത്രലേഖയുടെ പണി തീരാത്ത വീടിന്‍റെ തൊട്ടടുത്താണ് ചിറക്കല്‍ പഞ്ചായത്ത് ലൈഫ് മിഷന്‍ ഭവന സമുച്ചയം വരുന്നത്. തന്നോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് ചിത്രലേഖ ഉപവാസമിരുന്നു. തുടര്‍ന്ന്, ഭവന സമുച്ചയത്തിന്‍റെ ശിലാസ്ഥാപന ചടങ്ങ് അധികൃതര്‍ക്ക് മറ്റൊരിടത്തേക്ക് മാറ്റേണ്ടിവന്നു.

MORE IN KERALA
SHOW MORE
Loading...
Loading...