റേഡിയോകള്‍ക്കൊപ്പം വിശ്രമ ജീവിതം; കാണാം അത്യപൂർവ റേഡിയോ ശേഖരം

rafio
SHARE

റേഡിയോകള്‍ക്കൊപ്പം വിശ്രമ ജീവിതം നയിക്കുകയാണ് കോഴിക്കോട് മാങ്കാവ് കച്ചേരികുന്ന് സ്വദേശി മോഹന്‍ദാസ്.  റേഡിയോകളുടെ അത്യപൂര്‍വ ശേഖരമുണ്ട് മോഹന്‍ദാസിന്‍റെ പക്കല്‍.

ഇതൊരു റേഡിയോ നിലയമാണ്. വീടിന്റെ മുകള്‍നില. ഇവിടെ കാണാം റേഡിയോകളുടെ ഇതുവരെ കാണാത്ത മോഡലുകള്‍. 28 വയസുമുതല്‍ തുടങ്ങിയതാണ് മോഹന്‍ദാസിന് റേഡിയോകളോടുളള ഇഷ്ടം. 15 തരം വിവിധങ്ങളായ വാള്‍വ് റേഡിയോകളുണ്ട്..മിക്കതും വിദേശനിര്‍മിതം. റേഡിയോ ഗ്രാമാണ് ഇതില്‍ ഏറ്റവും കൗതുകം. ഗ്രാമഫോണ്‍ റെക്കോര്‍ഡറും റേഡിയോയും ചേര്‍ന്നത്

വാട്ടര്‍അതോറിറ്റിയിലായിരുന്നു ജോലി. വിശ്രമജീവിതമിപ്പോള്‍ റോഡിയോകള്‍ക്കൊപ്പമാണ്. റേഡിയോ നന്നാക്കാനൊന്നും പഠിച്ചിട്ടില്ല.പക്ഷെ ഇപ്പോ നല്ലൊരു റേഡിയോ മെക്കാനിക്കാണ്.  റേഡിയോ മാത്രമല്ല ഒാഡിയോ കാസറ്റ്, ക്ലോക്കുകള്‍ അങ്ങനെ പുരാവസ്തു ശേഖരത്തില്‍ ഒരുപാടുണ്ട്.ഇതെല്ലാം കണ്ട് ആവശ്യക്കാര്‍ വരും പക്ഷെ ആര്‍ക്കും കൊടുക്കില്ലെന്നുമാത്രം 

MORE IN KERALA
SHOW MORE
Loading...
Loading...