ഉത്സവത്തിനൊപ്പം സമരത്തിനും വേദിയായി വയൽ; കർഷകരുടെ വേറിട്ട പ്രതിഷേധം

krishi
SHARE

കൃഷി ആഘോഷമാക്കിയതിനൊപ്പം അതേ വയലില്‍ കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധവും. മലപ്പുറം  പൂച്ചപ്പൊയിലില്‍ യൂത്ത്്്ലീഗ് സംഘടിപ്പിച്ച ഞാറു നടീലാണ് ഉല്‍സവത്തിനൊപ്പം സമരത്തിനും വേദിയായത്.

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ബില്‍ പ്രതീകാത്കമായി കത്തിച്ച് ചാരമാക്കി അത് വയലില്‍ വളമാക്കിയായിരുന്നു പ്രതിഷേധം. പിന്നാലെ പി. അബ്ദുല്‍ ഹമീദ് എം.എല്‍.എ ട്രാക്ടര്‍ ഉപയോഗിച്ച് നിലമുഴുതു. സമയം കളയാതെ ഞാറു നടല്‍.....

അഞ്ചേക്കര്‍ പാടത്താണ് യൂത്ത് ലീഗ് കൃഷിയിറക്കിയത്. ഉമ ഇനത്തില്‍പ്പെട്ട നെല്ലാണ് വിതച്ചത്.സ്ത്രീകളും കുട്ടികളുമെല്ലാം ചെളിയിലിറങ്ങി ഞാറു നട്ടു.   കാര്‍ഷികോല്‍സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഊര്‍ച്ചയില്‍ പങ്കെടുക്കാന്‍ ജില്ലക്കകത്തും പുറത്തുനിന്നുമായി ഒട്ടേറെ ജോഡി കാളകളെത്തി.

MORE IN KERALA
SHOW MORE
Loading...
Loading...