പരീക്ഷാ കേന്ദ്രമായി ആംബുലൻസ്; കോവിഡ് കാലത്തെ അപൂർവകാഴ്ച

covid-ambulance
SHARE

കോവിഡ് കാലത്ത് ആംബുലന്‍സും പരീക്ഷാ കേന്ദ്രമായി മാറി. വടക്കൻ പറവൂരിൽ കോവിഡ് ബാധിതയായ വിദ്യാര്‍ത്ഥിനിയാണ് ഇന്നലെ സഹകരണ വകുപ്പ് നടത്തിയ HDC കോഴ്സിന്‍റെ പരീക്ഷ ആംബുലൻസിൽ ഇരുന്ന് എഴുതിയത്. 

കോവിഡ് കാലത്തെ മറ്റൊരു അപൂർവതക്കാണ് പറവൂര്‍ സഹകരണ കോളേജ് ഇന്നലെ സാക്ഷ്യം വഹിച്ചത്. പരീക്ഷക്ക് തൊട്ട് മുമ്പ് ക്യാമ്പസ്സിലേക്ക് ഓടിയെത്തിയ ആംബുലൻസ് കണ്ടപ്പോൾ ആദ്യം എല്ലാവരും അമ്പരന്നു. പിന്നീടാണ് കാര്യം മനസ്സിലായത്. കോവിഡ് ബാധിച്ചു ചികിത്സയിൽ കഴിയുന്ന വടക്കേക്കര സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയാണ് സഹകരണ വകുപ്പ് നടത്തുന്ന HDC കോഴ്സിന്‍റെ പരീക്ഷ എഴുതാൻ ഡിവൈഎഫ്ഐ ഏർപ്പാടാക്കിയ  ആംബുലന്‍സിൽ  സഹകരണ കോളേജിലെത്തിയത്.   

ആംബുലന്‍സ് ഡ്രൈവര്‍ ജംഷാദ് ചോദ്യപ്പേപ്പറും ഉത്തക്കടലാസും ഏറ്റുവാങ്ങി വിദ്യാര്‍ത്ഥിനിക്ക് കൈമാറി. തൃശൂര്‍ സെന്‍ററില്‍ പരീക്ഷ എഴുതേണ്ട വിദ്യാര്‍ത്ഥിനി കോവിഡ് ബാധിതരുമായുള്ള സമ്പര്‍ക്കത്തെ തംടര്‍ന്ന് ക്വാറന്‍റൈനില്‍ ആയിരുന്നു.  ഇന്നലെയാണ് കോവിഡ് സ്ഥിരീകരിച്ചു കൊണ്ടുള്ള പരിശോധന ഫലം ലഭിക്കുന്നത്. തുടര്‍ന്ന് വടക്കേക്കര ഗ്രാമപഞ്ചായത്ത് ഇ ആര്‍ ടി റെസ്പോണ്‍സ് ടീം ലീഡറായ കെ എസ് സനീഷ് പരീക്ഷ നടത്തിപ്പിന്‍റെ ചുമതലക്കാരുമായി ബന്ധപ്പെട്ട് പറവൂര്‍ സഹകരണ കോളേജിലെ പരിക്ഷാ സെന്‍ററില്‍ പരീക്ഷയെഴുതാനുളള അവസരമൊരുക്കുകയായിരുന്നു. ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ പൂർണമായും പാലിച്ചു തന്നെയായിരുന്നു ആംബുലൻസിൽ പരീക്ഷഎഴുതാനുള്ള ക്രമീകരണങ്ങൾ ഒരുക്കിയതും. 

MORE IN KERALA
SHOW MORE
Loading...
Loading...