കൊറിയർ നാട്ടിലെത്തിയില്ല; പരാതിപ്പെട്ടപ്പോൾ കമ്പനി ഉടമയുടെ ഭീഷണിയും; ദുരിതം

courier-trap
SHARE

ദുബായില്‍നിന്ന് മൂന്നുമാസം മുമ്പ് കൊറിയര്‍ സര്‍വീസ് വഴി അയച്ച സാധനങ്ങള്‍ ലഭിക്കാതെ മലയാളികള്‍. കോവിഡ് പശ്ചാത്തലത്തില്‍ ജോലി നഷ്ട്ടപ്പെട്ടും മറ്റു പല കാരണങ്ങളാലും പ്രവാസജീവിതം അവസാനിപ്പിച്ച 150 ലധികം മലയാളികളാണ് അയച്ച സാധനങ്ങള്‍ ലഭിക്കാതെ വലയുന്നത്. മലയാളിയുടെ ഉടമസ്ഥതയിലുള്ള കൊറിയര്‍ കമ്പനിക്കെതിരെ പൊലിസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് കമ്പനി ഉടമ ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്. 

 ജൂണ്‍ അവസാനവാരമാണ് ഏറ്റുമാനൂര്‍ സ്വദേശിയായ എസ്. ഹരിദാസ് 17 പെട്ടികള്‍ കൊറിയറായി അയച്ചത്. ഇതിനായി മൂവായിരം ദിര്‍ഹം അടച്ചു. ഏതാണ്ട് അറുപതിനായിരം രൂപ. കപ്പല്‍ മാര്‍ഗം ഹൈദരാബാദിലോ ചെന്നൈയിലെ എത്തി അവിടെ നിന്ന് റോഡുമാര്‍ഗം കേരളത്തിലെത്തിക്കുകയാണ് പതിവ്. സാധാരണഗതിയില്‍ 20– 30 ദിവസങ്ങള്‍ക്കുള്ളില്‍ ഇവ കിട്ടേണ്ടതാണ്. എന്നാല്‍ ദിവസം 100 കഴിഞ്ഞിട്ടും അയച്ച സാധനങ്ങളെക്കുറിച്ച് വിവരങ്ങളൊന്നുമില്ല. അന്വേഷിക്കുമ്പോള്‍ ഉടന്‍ ശരിയാക്കാമെന്ന പതിവ് മറുപടി മാത്രം. 

സാധനങ്ങള്‍ക്കൊപ്പം അനധികൃതമായി മറ്റെന്തോ കടത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കസ്റ്റംസോ റവന്യൂ ഇന്‍റലിജന്‍സോ ‌പിടിച്ചെടുത്തിട്ടുണ്ടാകാമെന്നാണ് അയച്ചവരുടെ സംശയ‌ം. സ്വകാര്യ കൊറിയര്‍ കമ്പനിക്കെതിരെ ഏറ്റുമാനൂര്‍ പൊലിസില്‍ പരാതി നല്‍കിയിട്ടുണ്ട്. ദുബായിലെ വിവിധ മലയാളി സംഘടനകള്‍ വഴിയും സാധനങ്ങള്‍ തിരിച്ചുകിട്ടാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല.

MORE IN KERALA
SHOW MORE
Loading...
Loading...