‘അത് മാണിസാറിനെതിരായ യുദ്ധം’; വിധി സ്വാഗതം ചെയ്ത് ഉമ്മൻ ചാണ്ടി

oommen-chandy-fb-post
SHARE

മാണിസാറിനെതിരേ നിയമസഭയില്‍ നടത്തിയ യുദ്ധം കൂടിയായിരുന്നു 2015 ലെ ബജറ്റവതരണ സമയത്ത് നിയമസഭയില്‍ നടന്ന കയ്യാങ്കളിയെന്ന് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. കേസ് പിൻവലിക്കാൻ സർക്കാർ നൽകിയ അപേക്ഷ കോടതി തള്ളിയ നടപടിയെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. 

‘നിയമസഭയില്‍ എംഎല്‍എമാര്‍ കയ്യാങ്കളി നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയും ചെയ്ത കേസ് പിന്‍വലിക്കാന്‍ സര്‍ക്കാര്‍ നല്കിയ അപേക്ഷ സിജിഎം കോടതി തള്ളിയതിനെ സ്വാഗതം ചെയ്യുന്നു. 2 മന്ത്രിമാര്‍ ഉള്‍പ്പെടെ 6 എംഎല്‍എമാര്‍ ഈ കേസില്‍ കുറ്റക്കാരാണെന്നു കണ്ടെത്തിയിട്ടുണ്ട്. 2.2 ലക്ഷം രൂപ നഷ്ടം കണക്കാക്കുന്നു. കേസില്‍ തെളിവില്ലെന്ന ബാലിശമായ വാദമാണ് സര്‍ക്കാര്‍ ഉയര്‍ത്തിയത്. സിപിഎം നേതാക്കളെ എങ്ങനെയും രക്ഷിക്കുക എന്നതു മാത്രമാണ് ലക്ഷ്യമെന്നു വ്യക്തം.

പൊതുമുതല്‍ നശിപ്പിച്ചതിനോടൊപ്പം കേരള നിയമസഭയ്ക്കും കേരളത്തിനും വലിയ നാണക്കേട് ഉണ്ടാക്കിയ സംഭവമാണിത്. കേസിലെ പ്രതികള്‍ക്ക് അര്‍ഹമായ ശിക്ഷ ലഭിക്കുക തന്നെ വേണം.മാണിസാറിനെതിരേ നിയമസഭയില്‍ നടത്തിയ യുദ്ധം കൂടിയായിരുന്നു അത്.’ ഉമ്മൻ ചാണ്ടി കുറിച്ചു.

MORE IN KERALA
SHOW MORE
Loading...
Loading...