കോവിഡ് രോഗികള്‍ക്കു വേണ്ടി മഞ്ചേരിയില്‍ എത്തിച്ച കട്ടിലുകള്‍ തുരുമ്പെടുക്കുന്നു

covidbed-06
SHARE

കോവിഡ് രോഗികള്‍ക്കു വേണ്ടി മഞ്ചേരിയില്‍ എത്തിച്ച 800 കട്ടിലുകള്‍  കനത്ത മഴയത്ത് മുറ്റത്ത് കിടന്ന് തുരുമ്പെടുക്കുന്നു.  മഞ്ചേരി നഗരസഭ പരിധിയിലെ വേട്ടേക്കോട് നോബിള്‍ സ്കൂളിലെ സി.എഫ്.എല്‍.ടി.സി സെന്ററിലാണ് ഒൗദ്യോഗിക അലംഭാവം മൂലം ഉപകരണങ്ങള്‍ നശിക്കുന്നത്. 

കഴിഞ്ഞ ഒരു മാസം മുന്‍പ് കേരള ശുചിത്വ മിഷനാണ് കട്ടിലുകളും കിടക്കകളും നോബിള്‍ സ്കൂള്‍ കോമ്പൗണ്ടിനുളളിലെ പളളിയുടെ മുറ്റത്ത് ഇറക്കിയത്. തുടര്‍ച്ചയായി പെയ്യുന്ന മഴയില്‍ ഇരുമ്പു കട്ടിലുകളില്‍ വെളളം കെട്ടി നിന്ന് തുരുമ്പെടുത്തു. കിടക്കകളാവട്ടെ കോളജിന്റെ വരാന്തയില്‍ കൂട്ടിയിട്ട് മഴച്ചാറ്റലടിച്ച് നനയുകയാണ്. പരാതി പറഞ്ഞിട്ടും കട്ടിലുകള്‍ മാറ്റാനോ പ്ലാസ്റ്റിക് ഷീറ്റിട്ട് മൂടാനോ കഴിഞ്ഞില്ല. വീഴ്ചക്ക് നഗരസഭയാണ് ഉത്തരവാദി എന്ന ആക്ഷേപവുമായി പ്രതിപക്ഷം രംഗത്തെത്തി.

എന്നാല്‍ സി.എഫ്.എല്‍.ടി.സി സെന്റര്‍ ഒരുക്കുകയാണ് നഗരസഭയുടെ ഉത്തരവാദിത്തമെന്നും 800 കിടക്കകള്‍ക്ക് സ്കൂളില്‍ സ്ഥലം ലഭിക്കാത്തതുകൊണ്ട് കട്ടിലും കിടക്കകളും തിരിച്ചുകൊണ്ടുപോകാന്‍ ശുചിത്വ മിഷനോട് നേരത്തെ ആവശ്യപ്പെട്ടതായും നഗരസഭ പറയുന്നു. നിലവില്‍ 200 രോഗികള്‍ക്കാണ് സെന്ററില്‍ സൗകര്യമുളളത്. അതില്‍ തന്നെ 80 കിടക്കകളും ഒഴിഞ്ഞു കിടക്കുകയാണന്നും നഗരസഭ പറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...