ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴ: ഉടൻപണമടയ്ക്കാൻ പൊലീസിന്റെ പുതിയ തന്ത്രം

traffic-fine-04
SHARE

ട്രാഫിക് നിയമ ലംഘനങ്ങളുടെ പിഴ കുടിശിക വരുത്തുന്നത് തടയാന്‍ പൊലീസിന്റെ പുതിയ തന്ത്രം.  നിയലംഘനം പിടിക്കുന്ന സ്ഥലത്ത് വച്ച് കാര്‍ഡുകള്‍ ഉപയോഗിച്ച് പണം ഈടാക്കാവുന്ന പി.ഒ.എസ് മെഷീനുകളുമായാണ് നാളെ മുതല്‍ പൊലീസ് വാഹനപരിശോധനക്ക് ഇറങ്ങുന്നത്. മുന്‍കാല പിഴകളും കയ്യോടെ പിടിക്കപ്പെടും.

വാഹന പരിശോധന ദിനംപ്രതി നടക്കുന്നുണ്ടങ്കിലും പലരും ഉടന്‍ പിഴ അടയ്ക്കാത്തതിനാല്‍ കുടിശിക കൂടിക്കൂടി വരികയാണ്. ഇതൊഴിവാക്കാനും പരിശോധന സുതാര്യമാക്കാനുമാണ് പൊലീസിന്റെ പുതിയ സംവിധാനം. ഇ ചെല്ലാന്‍ എന്ന പേരില്‍ 600 പി.ഒ.എസ്. മെഷീനുകള്‍ പൊലീസ് വാങ്ങിയിട്ടുണ്ട്. ഇനി പരിശോധന നടത്തുമ്പോള്‍ ഈ മെഷീനും കൈവശമുണ്ടാകും. ട്രാഫിക് നിയമലംഘനം കാണുകയാണങ്കില്‍ ഈ മെഷീന്‍ ഉപയോഗിച്ച് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് വഴി പിഴ തല്‍സമയം ഈടാക്കും. 

നിയമലംഘനം ഇല്ലങ്കില്‍ പോലും വാഹനനമ്പരും ലൈസന്‍സ് നമ്പരും ഈ മെഷീനില്‍ രേഖപ്പെടുത്തിയാല്‍ മുന്‍കാല കുടിശികകള്‍ കാണാനാവും. ഇതോടെ കുടിശികയും തല്‍സമയം ഈടാക്കാം. കാര്‍‍ഡ് വഴി അടയ്ക്കാന്‍ അക്കൗണ്ടില്‍ പണമില്ലെന്ന് പറഞ്ഞാല്‍ വെര്‍ച്വല്‍ കോടതിയിലേക്ക് കേസ് കൈമാറും. ആദ്യഘട്ടമെന്ന നിലയില്‍ തിരുവനന്തപുരം, കൊല്ലം, കൊച്ചി, തൃശൂര്‍, കോഴിക്കോട് സിറ്റി പരിധിയിെല പൊലീസ് സ്റ്റേഷനുകളിലാണ് സംവിധാനം പരീക്ഷിക്കുന്നത്. നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതോടെ പരിശോധനയ്ക്ക് തുടക്കമാവും.

MORE IN KERALA
SHOW MORE
Loading...
Loading...