കോടികൾ വിലമതിക്കുന്ന സ്വത്ത് ഉണ്ടായിട്ടും കൂട്ട ആത്മഹത്യ: പിന്നിലെ കാരണമെന്ത്?

varkkala-death-15
SHARE

വർക്കല: കോടികൾ വിലമതിക്കുന്ന ഭൂസ്വത്തിനു കൂടി ഉടമയായ കരാറുകാരൻ ശ്രീകുമാറിന്റെ കുടുംബസമേതമുള്ള ആത്മഹത്യയുടെ കാരണങ്ങൾ തേടി പൊലീസ്. ഏറ്റെടുത്ത കരാറുകളിൽ ചിലത് ഏൽപിച്ച ഉപകരാറുകാരൻ ചതിച്ചപ്പോൾ കനത്ത സാമ്പത്തിക ബാധ്യത വരുത്തിയെന്ന കാര്യത്തിനൊപ്പം ലോൺ തിരിച്ചടവിന് ബാങ്കിൽ നിന്നുള്ള കടുത്ത സമ്മർദവും കത്തിൽ പറയുന്നുവന്നാണ് സൂചന.

മികച്ച സാമ്പത്തിക അടിത്തറ ഉണ്ടായിട്ടും വൻ ബാധ്യതയിൽ നിന്നും കരകയറാൻ കഴിയില്ലെന്ന ബോധ്യത്തിലാകാം മരണത്തിന്റെ വഴി തിരഞ്ഞെടുത്തതെനു കരുതുന്നു. അടുത്ത ബന്ധുക്കളോടു മാത്രം ആത്മഹത്യയുടെ വക്കിലാണെന്നു ശ്രീകുമാർ സൂചന നൽകിയിരുന്നുവത്രേ. വീടിനുള്ളിൽ സ്വയം തീകത്തിച്ചു മരിച്ച അയന്തി ശ്രീലക്ഷ്മിയിൽ ശ്രീകുമാറിന്റെയും ഭാര്യ മിനിയുടെയും മകൾ അനന്തലക്ഷ്മിയുടെയും മൃതദേഹങ്ങൾ തൈയ്ക്കാട് ശാന്തി കവാടത്തിൽ സംസ്കരിച്ചു.

ചൊവ്വാഴ്ച പുലർച്ചെയാണ് മൂന്നു പേരെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ശ്രീകുമാറും ഭാര്യയും ഒപ്പുവച്ച ആത്മഹത്യക്കുറിപ്പാണ് ശേഷിച്ച പ്രധാന തെളിവ്. ഇതു കേന്ദ്രീകരിച്ചു അന്വേഷണം ഊർജിതമാക്കിയെന്നു പൊലീസ് പറഞ്ഞു.കുറിപ്പിൽ പറയുന്ന സാമ്പത്തിക പ്രതിസന്ധിയുടെ ആഴം അറിയാൻ കുടുംബത്തിന്റെ സാമ്പത്തിക ഇടപാടുകൾ മുഴുവൻ പരിശോധിക്കേണ്ടി വരും.

കത്തിൽ പരാമർശിക്കുന്ന തിരുവനന്തപുരം സ്വദേശിയായ ഉപകരാറുകാരനെ കേന്ദ്രീകരിച്ചു അന്വേഷണം നടക്കും. ശ്രീകുമാറിന്റെ വീടിന്റെ താഴത്തെ നിലയിലെ കിടപ്പുമുറി മുഴുവനും അഗ്നിക്കിരയായപ്പോൾ ആത്മഹത്യക്കുറിപ്പ് സുരക്ഷിതമായി അടുത്തുള്ള മറ്റൊരു മുറിയിലാണ് സൂക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു. കത്തിലെ വിവരങ്ങളുമായി കൂട്ടിയോജിപ്പിക്കാൻ പാകത്തിൽ തെളിവു ശേഖരണത്തിന്റെ ഭാഗമായി അടുത്ത ബന്ധുക്കളിൽ നിന്നുള്ള മൊഴികളും പൊലീസ് രേഖപ്പെടുത്തിത്തുടങ്ങി.

MORE IN KERALA
SHOW MORE
Loading...
Loading...