ഓട്ടത്തിനിടെ സ്കൂട്ടറിലേക്ക് മരം വീണു; അച്ഛനും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു

tree-accident
SHARE

കരിങ്കല്ലത്താണി: ഓട്ടത്തിനിടെ സ്കൂട്ടറിലേക്ക് ചീനിമരം കടപുഴകി വീണു. യാത്രക്കാരാരായ അച്ഛനും മകനും അദ്ഭുതകരമായി രക്ഷപ്പെട്ടു.  കോഴിക്കോട്- പാലക്കാട് ദേശീയ പാതയിൽ പാണമ്പി ഇഎംഎസ് ആശുപത്രിക്കു സമീപം ആണ് സംഭവം. പെരിന്തൽമണ്ണ ഭാഗത്തേക്കു പോകുകയായിരുന്നു ഇരുവരും.

ഈ സമയത്ത് എത്തിയ ടാങ്കർ ലോറിക്കു മുകളിലേക്കും കമ്പുകൾ പതിച്ചു.  ഒരു മണിക്കൂറോളം ഗതാഗതം സ്തംഭിച്ചു. പെരിന്തൽമണ്ണ ഭാഗത്തേക്കു പോകുകയായിരുന്നു സ്കൂട്ടർ യാത്രക്കാർ. ടാങ്കർ ലോറി  മണ്ണാർക്കാട് ഭാഗത്തേക്കും. 2 വൈദ്യുതക്കാലുകളും ലൈനും തകർന്നു. അഗ്നിരക്ഷാ സേന, പൊലീസ്, സിവിൽ ഡിഫൻസ് വൊളന്റിയർമാർ, നാട്ടുകാർ എന്നിവർ ചേർന്ന് മരം വെട്ടിമാറ്റി

MORE IN KERALA
SHOW MORE
Loading...
Loading...