'മറക്കാനാവില്ല ആ ഇടപെടൽ'; ഉമ്മന്‍ചാണ്ടിയെ ഓർത്തെടുത്ത് മാമുക്കോയയും കൈതപ്രവും

film-stars-oommen
SHARE

നിയമസഭാംഗത്വത്തിന്‍റെ സുവര്‍ണജൂബിലി ദിനത്തില്‍ ഉമ്മന്‍ചാണ്ടിയെ ഓര്‍ത്തെടുത്ത് ചലച്ചിത്രതാരം മാമുക്കോയയും ഗാനരചയിതാവ് കൈതപ്രവും. രാഷ്ട്രീയത്തിനതീതമായുള്ള സ്വീകാര്യതയാണ് ഉമ്മന്‍ചാണ്ടിയുടെ പ്രത്യേകതയെന്ന് ഇരുവരും അഭിപ്രായപ്പെട്ടു. കോഴിക്കോട് ഡിസിസിയാണ് പരിപാടി സംഘടിപ്പിച്ചത്. 

കേക്കു മുറിച്ചുകൊണ്ടായിരുന്നു തുടക്കം. മധുരം നുണഞ്ഞ നേതാക്കള്‍ക്ക് ഉമ്മന്‍ചാണ്ടിയെക്കറിച്ച് മധുരകരമായ ഒട്ടേറെ കാര്യങ്ങളുണ്ടായിരുന്നു ഓര്‍ക്കാനും പറയാനും. ചടങ്ങ് നീണ്ടുപോകാന്‍ സമ്മതിക്കാതെ മാമുക്കോയ എണീറ്റു. 

അസുഖബാധിതനായ സമയത്ത് മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിയുടെ ഇടപെടല്‍ കൈതപ്രത്തിന് മറക്കാനാവുന്നില്ല.  തിരവണ്ണൂര്‍ സ്വാതിതിരുനാള്‍ കലാക്ഷേത്രത്തിലാണ് കോഴിക്കോട് ഡിസിസി പരിപാടി സംഘടിപ്പിച്ചത്. ക്വാറന്‍റീനിലായതിനാല്‍ കെപിസിസി വര്‍ക്കിങ് പ്രസിഡന്‍റ് ടി. സിദിഖും ഡിസിസി പ്രസിഡന്‍റ് യു. രാജീവനുമടക്കമുള്ള പ്രധാന നേതാക്കളൊന്നും പരിപാടിയ്ക്കെത്തിയിരുന്നില്ല. 

MORE IN KERALA
SHOW MORE
Loading...
Loading...