അടിമുടി രൂപമാറ്റം, പുതിയ മുഖവുമായി കെഎസ്ആർടിസി; വരുന്നു ബസ്കടകൾ

Specials-HD-Thumb-KSRTC-Mobile-Shop
SHARE

കണ്ടംവച്ച കെ.എസ്.ആര്‍.ടി.സി ബസുകൾ പണ്ടൊക്കെ പൊളിച്ചു വിൽക്കുകയായിരുന്നു പതിവ്.  മിൽമ ഷോപ്പായി രൂപം മാറിയ ബസ് കാണാം തിരുവനന്തപുരം കിഴക്കേകോട്ട ബസ്റ്റാൻഡിൽ. ഇവിടെത്തുടങ്ങി ഇനിയങ്ങോട്ട് കേരളം മുഴുവൻ ബസ് കടകൾ വരുകയാണ്.

പഴഞ്ചനൊരു കെ എസ് ആർ ടി ബസിന്റെ പുതിയ മുഖമാണിത്. പാലും തൈരും ഐസ്ക്രീമും മിഠായികളുമൊക്കെ വിൽക്കുന്ന മിൽമയുടെ കട . പൊളിക്കാനിട്ടിരുന്ന കെ എസ് ആ ർ ടി സി ബസുകൾ രൂപം മാറുമ്പോൾ ആദ്യ കട സ്വന്തമാക്കിയിരിക്കുന്നത് മിൽമയാണ്. ഈ ബസുകൾ ഉടൻ കുടുംബശ്രീയുടേയും മത്സ്യഫെഡിന്റേയും കടകളായി മാറും. കിഴക്കേക്കോട്ട ബസ് സ്റ്റാൻഡിൽ വന്നിറങ്ങുന്നവർക്ക് മീൻ വാങ്ങാനും അത്യാവശ്യം വീട്ടു സാധനങ്ങൾ വാങ്ങാനും ഇനി കട തേടി പോകേണ്ടി വരില്ല ....

വെറും 75000 രൂപ റേഞ്ചിൽ പൊളിച്ചുവിറ്റിരുന്ന ബസുകൾ വാടകയിനത്തിൽ കെ എസ് ആർ ടി സി ക്ക് മികച്ച വരുമാനം നല്കും. നല്ല തിരക്കുള്ള കിഴക്കേകോട്ടയിൽ ബസുകൾ വാടകയ്ക്ക് എടുക്കുന്നവർക്കും കച്ചവടം ലാഭമാകുമെന്നുറപ്പ്. പിന്നാലെ പഴയ ബസുകളിൽ സഞ്ചരിക്കുന്ന ഭക്ഷണ ശാലകളും വരുന്നുണ്ട്....

MORE IN KERALA
SHOW MORE
Loading...
Loading...