'മണിക്കുട്ടി'യുമായി പൊലീസെത്തി; ഗായത്രി ഒടുവിൽ ചിരിച്ചു

manikkutty-17
SHARE

ആടിനെ നഷ്ടപ്പെട്ട സങ്കടം പറഞ്ഞ ഒൻപതാംക്ലാസുകാരിക്ക് സമ്മാനമായി ആട്ടിൻകുട്ടിയെ നൽകി പൊലീസുകാർ. സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റിന്റെ 'ചിരി'യിലേക്ക് വിളിച്ചാണ് ആനക്കയം സ്വദേശി ഗായത്രി സങ്കടം അറിയിച്ചത്. ഓമനയായി നോക്കിയ മണിക്കുട്ടിയെ ആരോ മോഷ്ടിച്ചെന്നും എത്രയും വേഗം കള്ളനെ പിടിക്കണം എന്നുമായിരുന്നു ആവശ്യം. 23 ദിവസം കാത്തിരുന്നിട്ടും മണിക്കുട്ടിയെ കണ്ടെത്താനായില്ല. തുടർന്ന് പൊലീസുകാർ പകരം ഒരു ആട്ടിൻകുട്ടിയെ സ്നേഹത്തോടെ സമ്മാനമായി നൽകി.

പുല്ലു തിന്നാനായി റോഡിൽ നിർത്തിയ ആട്ടിൻകുട്ടിയെ ആരോ മോഷ്ടിച്ച് കൊണ്ടുപോവുകയായിരുന്നു.രണ്ട് ദിവസം അന്വേഷിച്ചിട്ടും കണ്ടെത്താൻ കഴിയാതിരുന്നതോടെയാണ് ഗായത്രി സ്റ്റുഡന്റ്‌സ് പൊലീസ് കെഡറ്റിന്റെ ‘ചിരി’ പദ്ധതിയിലേക്കു ഗായത്രി വിളിച്ചു വിവരം പറഞ്ഞത്. പരാതി അന്വേഷിക്കാൻ തൊടുപുഴ എസ്ഐ ബൈജു പി.ബാബുവും സംഘവും സ്ഥലത്തെത്തി. എല്ലായിടവും അന്വേഷിച്ചെങ്കിലും മണിക്കുട്ടിയെ കണ്ടെത്താനായില്ല. ഒടുവിൽ കരിങ്കുന്നത്തു നിന്ന് 4 മാസം പ്രായമായ ആട്ടിൻകുട്ടിയെ വാങ്ങി ഇന്നലെ ഗായത്രിക്കു വീട്ടിലെത്തിച്ചു നൽകി.

മണിക്കുട്ടി എന്നു തന്നെയാണു ഗായത്രി പുതിയ കൂട്ടുകാരിയെയും വിളിക്കുന്നത്. ഇരുവരും നല്ല കൂട്ട് ആയിക്കഴിഞ്ഞു. യഥാർഥ മണിക്കുട്ടിയുടെ കള്ളനെ ഉടൻ പിടിക്കുമെന്നു തൊടുപുഴ പൊലീസ് ഉറപ്പിച്ചുപറയുന്നു.

MORE IN KERALA
SHOW MORE
Loading...
Loading...