ചട്ടംലംഘിച്ച് സ്ഥാനക്കയറ്റം; പ്രതിഷേധവുമായി മോട്ടോര്‍ വാഹന ഉദ്യോഗസ്ഥർ

mvi
SHARE

മോട്ടോര്‍ വാഹന വകുപ്പില്‍ സ്ഥാനക്കയറ്റത്തെ ചൊല്ലി ഭിന്നത രൂക്ഷം. മിനിസ്റ്റീരിയല്‍ ജീവനക്കാരെ ജോയിന്റ് ആര്‍.ടി.ഒമാരായി നിയമിക്കുന്നതിെനതിരെ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍മാര്‍ പരസ്യമായി പ്രതിഷേധത്തിന് ഇറങ്ങി. 

എം.വി.ഐ., എ.എം.വി.ഐ. ഉദ്യോഗസ്ഥരാണ് മോട്ടോര്‍ വാഹന വകുപ്പില്‍ പ്രതിഷേധത്തിന്റെ കടുപ്പം കൂട്ടിയത്. സ്ഥാനക്കയറ്റമാണ് വിഷയം. ഒറ്റദിവത്തെ പണിമുടക്കിയുള്ള പ്രതിഷേധം ഇതിന്റെ ഭാഗമാണ്. അടുത്ത ഘട്ടത്തില്‍ നിയമപോരാട്ടമാണ്. സാങ്കേതിക പരിജ്ഞാനമുള്ളവരെ നിയമിക്കണമെന്ന ചട്ടം ലംഘിക്കുന്നതായാണ് ഉദ്യോഗസ്ഥരുടെ ആക്ഷേപം. മിനിസ്റ്റീരിയല്‍ സ്റ്റാഫിന് സ്ഥാനക്കയറ്റം കൊടുത്ത് എം.വി.ഐയ്ക്കു മുകളിലുള്ള ജോയിന്റ് ആര്‍.ടി.ഒമാരായി നിയമിക്കുന്നതാണ് ആക്ഷേപത്തിന് കാരണം. ഇതുമൂലം, എം.വി.ഐമാരുടെ സ്ഥാനക്കയറ്റം തടസപ്പെടുന്നു. പതിനഞ്ചും ഇരുപതും വര്‍ഷം എം.വി.ഐമാരായ ജോലി ചെയ്ത് വിരമിക്കേണ്ട അവസ്ഥയാണെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു. 

ഡി.പി.സി, ശമ്പള പരിഷ്ക്കരണ കമ്മിഷന്‍, സുപ്രീംകോടതി സമതി എന്നിവര്‍ ശുപാര്‍ശ ചെയ്തിട്ടും സ്ഥാനക്കയറ്റം തുടരുന്നതാണ് പരസ്യപ്രതിഷേധത്തിലേക്ക് നയിച്ചത്. ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷം തുടരുകയാണ്. 

MORE IN KERALA
SHOW MORE
Loading...
Loading...