പുതിയ റോഡും പാലവും; ആശാരിക്കാടിന്റെ അരനൂറ്റാണ്ടായുള്ള കാത്തിരിപ്പിന് വിട

bridge
SHARE

റോഡും പാലവും വരാന്‍ അരനൂറ്റാണ്ടായുള്ള ഒരു ഗ്രാമത്തിന്റെ കാത്തിരിപ്പ് അവസാനിച്ചു. തൃശൂര്‍ പാണഞ്ചേരിയിലെ ആശാരിക്കാട് ഗ്രാമത്തിന്റെ സ്വപ്നമാണ് യാഥാര്‍ഥ്യമായത്. 

60 വര്‍ഷമായി ഈ ഒരു കാഴ്ചയ്ക്കായി തൃശൂര്‍ ആശാരിക്കാട് ഗ്രാമം കാത്തിരിക്കുയായിരുന്നു. നടവഴി മാത്രമുണ്ടായിരുന്ന ഇടത്ത് ആറു മീറ്റര്‍ വീതിയില്‍ റോഡ് വന്നു. അറുനൂറു മീറ്റര്‍ റോഡാണ് നിര്‍മിച്ചത്. ചീഫ് വിപ്പ് കെ.രാജന്‍ എം.എല്‍.എയുടെ ഫണ്ടും ത്രിതല പഞ്ചായത്തുകളുടെ സഹകരണവുമാണ് സ്വപ്നം യാഥാര്‍ഥ്യമാക്കിയത്. റോഡിന്റെ ഇരുവശവും കരിങ്കല്‍ ഭിത്തി കെട്ടി ബലപ്പെടുത്തിയിട്ടുണ്ട്. നൂറു മീറ്റര്‍ കൂടി റോഡ് വികസിപ്പിക്കും. 

പുതിയ റോഡും പാലവും വന്നതോടെ നാടിന്റെ വികസനം കൂറേക്കൂടി യാഥാര്‍ഥ്യമാകുമെന്ന പ്രതീക്ഷയിലാണ് ആശാരിക്കാട് ഗ്രാമവാസികള്‍.

MORE IN KERALA
SHOW MORE
Loading...
Loading...