വിപണന സാധ്യതയില്ല; കുട്ടയും വട്ടിയും നിര്‍മിക്കുന്ന കുടുംബങ്ങള്‍ ദുരിതത്തിൽ

familyissue
SHARE

ജോലിയും കൂലിയുമില്ലാതെ ജീവിതം മുന്നോട്ട് കൊണ്ടുപോകാന്‍ ബുദ്ധിമുട്ടുകയാണ് പരമ്പരാഗതമായി കുട്ടയും വട്ടിയും നിര്‍മിക്കുന്ന കുടുംബങ്ങള്‍. ഈറ്റ കൊണ്ട് ഈടുള്ളതും പ്രകൃതിക്ക് ഇണങ്ങുതുമായ ഉല്‍പന്നങ്ങള്‍ നിര്‍മിക്കുന്ന നിരവധി കുടുംബങ്ങളാണ് വിപണന സാധ്യത ഇല്ലാതായതോടെ പ്രതിസന്ധിയിലായത്. 

തളിപ്പറമ്പ, കണ്ണപുരം, മാതമംഗലം, വെള്ളൂര്‍ എന്നീ പ്രദേശങ്ങളിലെ വേല സമുദായ അംഗങ്ങളും മലയോര മേഖലകളില്‍ ആദിവാസി വിഭാഗത്തില്‍ പെട്ട മാവിലന്‍മാരുമാണ് ജില്ലയില്‍ കുട്ട മടയല്‍ ഉപജീവന മാര്‍ഗമായി കാണുന്നത്. വളക്കുട്ട, പറക്കുട്ട, വട്ടക്കുട്ട, അരിപ്പക്കുട്ട തുടങ്ങി വിവിധ ഉത്പന്നങ്ങളാണ് പ്രധാനമായും നിര്‍മിക്കുന്നത്. ഈറ്റ കൊണ്ടുള്ള കുട്ടയ്ക്കും വട്ടിക്കും പകരം പ്ലാസ്റ്റിക്, റബര്‍ ഉത്പന്നങ്ങള്‍ വിപണി കയ്യടക്കിയത് പരമ്പരാഗത വ്യവസായത്തിന് തിരിച്ചടിയായി. ഈറ്റ വെട്ടുന്നതിന് കടുത്ത നിയന്ത്രണം കൂടി ആയതോടെ നിരവധി കുടുംബങ്ങളുടെ ഉപജീവന മാര്‍ഗമാണ് പ്രതിസന്ധിയിലായത്.

കോവിഡ് നിയന്ത്രണങ്ങളും കുട്ടകളുടെ വില്‍പനയെ ബാധിച്ചു. വിവാഹം, ഉത്സവം, കലവറ നിറക്കല്‍ ഘോഷയാത്രകള്‍, തെയ്യം തുടങ്ങിയവക്കെല്ലാം കുട്ടയും വട്ടിയുമെല്ലാം വിറ്റുപോയിരുന്നു. ഇപ്പോള്‍ അതുമില്ല. കരവിരുതും കലയും ഒന്നിക്കുന്ന ഈ കുലത്തൊഴിലിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടല്‍ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് തൊഴിലാളികള്‍.

MORE IN KERALA
SHOW MORE
Loading...
Loading...