രാഷ്ട്രീയപ്രതികരണങ്ങള്‍ക്ക് സമനില തെറ്റുന്നുണ്ടോ?; വ്യക്തത ആരുടെ ഉത്തരവാദിത്തം

pinarayi-vs-surendran
SHARE

മാനസിക നില തെറ്റിയ ആളെ ബിജെപി സംസ്ഥാന അധ്യക്ഷനായി ഇരുത്തണോയെന്ന് അവരാണ് ആലോചിക്കേണ്ടത്. ഇന്നലെ വൈകിട്ട് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞതാണ്. മുഖ്യമന്ത്രിയെയും മകളെയും ചോദ്യംചെയ്യണമെന്ന കെ.സുരേന്ദ്രന്റെ ആവശ്യത്തോടാണ് ഈ കടുത്ത പ്രതികരണം. ആരോപണത്തിന് എന്താണ് അടിസ്ഥാനമെന്നും മുഖ്യമന്ത്രി ചോദിച്ചു. അതിന് ഇന്ന് ബിജെപിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് കെ.സുരേന്ദ്രന്‍ പറയുന്നു സമനില തെറ്റിയത് പിണറായി വിജയനാണ് എന്ന്. മുഖ്യമന്ത്രിയുടെ പേടിപ്പിക്കലും ഭീഷണിപ്പെടുത്തലും മുഖവിലയ്ക്കെടുക്കുന്നില്ലെന്നും സുരേന്ദ്രന്‍. വിവാദങ്ങള്‍ ഉണ്ടാകുമ്പോള്‍ സമനില തെറ്റുന്നുണ്ടോ രാഷ്ട്രീയപ്രതികരണങ്ങള്‍ക്ക്? ഈ വിവാദത്തില്‍ ആക്ഷേപങ്ങള്‍ക്കപ്പുറം ഉണ്ടാകേണ്ട വ്യക്തത ആരുടെ ഉത്തരവാദിത്തമാണ്?

MORE IN SPECIAL PROGRAMS
SHOW MORE
Loading...
Loading...