21 സൈനികരുടെ പേരുകള്‍ പെന്‍സില്‍ ലെഡില്‍; റെക്കോഡില്‍ ഇടം പിടിച്ച് മിടുക്കി

pencilart
SHARE

പരമവീരചക്ര ലഭിച്ച 21 സൈനികരുടെ പേരുകള്‍  പെന്‍സില്‍ ലെഡില്‍ കൊത്തിയെടുക്കുകയാണ് കോഴിക്കോട് മുയിപ്പോത്ത് സ്വദേശിനി യദു പ്രിയ. ഈ കലാ മികവ് ഏഷ്യ ബുക്ക് റെക്കോഡില്‍ ഇടം പിടിച്ചിരിക്കുകയാണ്.

സിവില്‍ എന്‍ജിനീയറിങ് ബിരുദധാരിയാണ് യദു പ്രിയ. സംഗീതവും ചിത്രരചനയും ഇഷ്ടമാണ്. ലോക്ഡൗണ്‍ കാലത്ത് വ്യത്യസ്തമായ എന്തെഹ്കിലും ചെയ്യണമെന്ന ചിന്തയാണ് ഈ സൃഷ്ടിക്കു പിന്നില്‍. ഇന്‍സ്റ്റഗ്രാമില്‍ നോക്കിയാണ് ഇത് പഠിച്ചത്. പരമവീരചക്ര ലഭിച്ച 21 സൈനികരുടെ പേരുകളാണ്  പെന്‍സില്‍ ലെഡില്‍  കൊത്തിയെടുത്തത്. ഏഴു ദിവസം എടുത്തു ഇത് പൂര്‍ത്തിയാക്കാന്‍ .മൈക്രോ ആര്‍ട്ടിലെ ഇന്ത്യ ബുക്ക് ഒാഫ് റെക്കോഡിലില്‍ ഇടം നേടി.തൊട്ടു പിന്നാലെ ഏഷ്യ ബുക്ക് ഒാഫ് റെക്കോഡിലും .

യദു പ്രിയ വരക്കുന്ന ചിത്രങ്ങള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. ചിത്രങ്ങള്‍ ഇപ്പോള്‍  കുഞ്ഞു വരുമാനമാര്‍ഗം കൂടിയാണ്.ഭക്തിഗാന ആല്‍ബത്തിലും റിലീസ് ചെയ്യാനിരിക്കുന്ന ഒരു സിനിമയിലും യദുപ്രിയ പാടിയിട്ടുണ്ട്.

MORE IN KERALA
SHOW MORE
Loading...
Loading...