നിയമസഭയിലെ അൻപതാണ്ട്; മനസ് തുറന്ന് ഉമ്മൻ ചാണ്ടി

oommenchandy
SHARE

നിയമസഭാ പ്രവേശത്തിന്റ അന്‍പതാംവാര്‍ഷികത്തില്‍ ഒാര്‍മകള്‍ പങ്കുവച്ച് ഉമ്മന്‍ചാണ്ടി. ഇരുപത്തിയെട്ടു വര്‍ഷം സാമാജികനായി ഇരുന്ന പഴയ നിയമസഭ ഹാളില്‍ മന്ത്രി സുനില്‍കുമാറിനോടൊപ്പമാണ് മനോരമ ന്യൂസിന് വേണ്ടി ഉമ്മന്‍ചാണ്ടി മനസ് തുറന്നത്. ഗ്രൂപ്പ് പോര് മുതല്‍ ജനക്കൂട്ടത്തിനിടയിലെ ജീവിതം വരെ തുറന്നുപറഞ്ഞു രാഷ്ട്രീയക്കാരുടെ പ്രിയപ്പെട്ട ഒ.സി. അഭിമുഖത്തിന്റ പൂര്‍ണരൂപം ഇന്ന് രാത്രി ഒന്‍പതരയ്ക്ക് കാണാം.

1970ല്‍ പുതുപ്പള്ളിയില്‍ നിന്ന് പടികയറിയെത്തിയ പഴയ നിയമസഭാ ഹാളിലേക്ക് ഉമ്മന്‍ചാണ്ടി വീണ്ടുമെത്തി. സ്വീകരിക്കാന്‍ മന്ത്രി വി.എസ്.സുനില്‍കുമാര്‍. അന്നിരുന്ന സീറ്റില്‍ വീണ്ടും ഇരുന്നു, അരനൂറ്റാണ്ടിന്റെ ഓര്‍മകള്‍ പങ്കുവയ്ക്കാന്‍.

രാഷ്ട്രീയത്തിനപ്പുറം ഉമ്മന്‍ചാണ്ടിയുമായി ബന്ധപ്പെട്ട കൗതുകങ്ങള്‍ക്കും മടികൂടാതെ മറുപടി.

പുതുപ്പള്ളിയില്‍ വീണ്ടും മല്‍സരിക്കുമോ, അടുത്ത തിരഞ്ഞെടുപ്പില്‍ യുഡിഎഫിനെ ആരുനയിക്കും തുടങ്ങിയ ആകാംക്ഷകള്‍ക്കും ഉമ്മന്‍ചാണ്ടി നിലപാട് വ്യക്തമാക്കി.

MORE IN KERALA
SHOW MORE
Loading...
Loading...