സെന്റിന് ഒരു കോടി വില; 16 സെന്റിൽ കയ്യേറ്റം; തിരിച്ചുപിടിക്കാന്‍ കൊച്ചി നഗരസഭയുടെ നെട്ടോട്ടം

kochinagarasabha
SHARE

സെന്റിന് ഒരു കോടിയോളം രൂപ വിലമതിക്കുന്ന സ്വന്തം ഭൂമി തിരിച്ചുപിടിക്കാന്‍ കൊച്ചി നഗരസഭയുടെ നെട്ടോട്ടം. എറണാകുളം എം.ജി.റോഡിലെ കണ്ണായസ്ഥലത്തുള്ള 16 സെന്റ് ഭൂമി തിരിച്ചുപിടിക്കാനാണ് കോടതിയുടെ സഹായവും തേടിയിരിക്കുന്നത്. ഇവിടെ കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാനായി മേയര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങി 

മെട്രോ നഗരത്തിന്റെ ഹൃദയഭാഗത്തെ 16 സെന്റ് സ്ഥലം. സെന്റിന് ഒരു കോടി രൂപ വിലമതിക്കും. സര്‍ക്കാരിന് അഥവാ കൊച്ചി നഗരസഭയ്ക്ക് അവകാശപ്പെട്ടതാണിവിടം, . പക്ഷെ ഇന്നിത് ഇത് മറ്റാരുടെയൊക്കെയോ കൈകളിലാണ്. സ്വകാര്യ വ്യക്തികള്‍ ഏറെക്കുറെ കൈയ്യേറിക്കഴിഞ്ഞു, സമീപത്തുള്ള വ്യാപാര സ്ഥാപനങ്ങള്‍ വഴിയായും, പാര്‍ക്കിങ് ഇടമായുമെല്ലാം ഉപയോഗിക്കുന്നു. കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ പലതവണ നഗരസഭ ഇടപെട്ടു.. .രക്ഷയില്ലാതെ വന്നതോടെ ഇവിടെ  മള്‍ട്ടി ലെവല്‍ പാര്‍ക്കിങ് ബേ നിര്‍മിക്കാന്‍ ഭരണസമിതി തീരുമാനിച്ചു.  അതോടെ പരിസരത്തുള്ള കടയുടമകള്‍ കോടതിയെ സമീപിച്ച്  സ്റ്റേ നേടി....  ഭരണത്തിന്റെ അവസാന ലാപ്പിലാണെങ്കിലും സ്ഥലം തിരിച്ചുപിടിക്കാന്‍ ഒടുവില്‍  മേയര്‍ തന്നെ നേരിട്ട് രംഗത്തിറങ്ങിയിരിക്കുകാണ്,

എന്നാല്‍ മേയറുടേത് രാഷ്ട്രീയ നാടകമാണെന്നും കണ്ണായ സ്ഥലത്ത് കയ്യേറ്റക്കാര്‍ വാഴുന്നത് ഭരണസമിതിയുടെ പിടിപ്പുകേടുകൊണ്ട് മാത്രമാണെന്നും പ്രതിപക്ഷം

സ്ഥലം തിരിച്ചുപിടിക്കാന്‍ കോടതിയെ സമീപിക്കുകയല്ലാതെ നഗരസഭയ്ക്ക് മറ്റ് വഴികളിലെന്നാണ് വിലയിരുത്തല്‍.

MORE IN KERALA
SHOW MORE
Loading...
Loading...