ആംബുലന്‍സും ഗതാഗതക്കുരുക്കില്‍; കഴക്കൂട്ടത്ത് നാലുമാസമായി യാത്രാദുരിതം; നടപടിയില്ല

kazhakootam
SHARE

എലിവേറ്റഡ് ഹൈവേ നിര്‍മാണത്തെ തുടര്‍ന്ന് കഴക്കൂട്ടത്ത് ദേശീയപാതയില്‍ നാലുമാസമായി യാത്രാദുരിതം തുടരുമ്പോഴും ഇടപെടാതെ അധികൃതര്‍. അടിയന്തര ചികില്‍സ ആവശ്യമുള്ള രോഗികളെയും കൊണ്ടുപോകുന്ന ആംബുലന്‍സുകള്‍ പോലും ഗതാഗതക്കുരുക്കില്‍ കുടുങ്ങുന്ന സ്ഥിതിയാണ്. അരകിലോമീറ്ററിലേറെ ഭാഗത്താണ് റോഡ് ചെളിക്കുളമായതെങ്കിലും ഇതുമൂലമുള്ള ഗതാഗതക്കുരുക്ക് പലപ്പോഴും രണ്ടുകിലോമീറ്ററിലേറെ നീളും. 

അത്യാസന്ന നിലയിലുള്ള രോഗിയുമായി ദേശീയപാത വഴി പോകുന്ന ആംബുലന്‍സിന്റെ സ്ഥിതിയാണിത്. രോഗി രക്ഷപെടണമെങ്കില്‍ ഭാഗ്യം കൂടി തുണയ്ക്കണം. ചിലപ്പോഴൊക്കെ ഇതുപോലെ വരിതെറ്റിച്ച് വാഹനം കടത്തിവിടേണ്ടിവരും. അപകടകരമായ യാത്ര.

അരകിലോമീറ്റര്‍ ദൂരത്തില്‍ റോഡു തന്നെ ഇല്ല, ഉള്ളത് ചെളിക്കുളമാണ്. വഴിയേത്, കുഴിയേത് എന്ന് തിരിച്ചറിയാനാവാത്ത സ്ഥിതി. ഒരു കുഴിയില്‍ നിന്ന് അടുത്ത കുഴിയിലേക്ക് താണ്ടുന്ന ദുരിത യാത്ര. ബസില്‍ നിന്ന് ഇറങ്ങുന്ന യാത്രക്കാര്‍ വീഴുന്നതും, ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ വീണ് മറിയുന്നതും കുഴിയില്‍ വീഴുന്ന വാഹനം പെട്ടന്ന് ബ്രേക്കിടുമ്പോള്‍ പിന്നിലുള്ള വാഹനം ഇടിക്കുന്നതുമൊക്കെ ഇവിടെ നിത്യസംഭവങ്ങള്‍. പരാതി വ്യാപകമാകുമ്പോള്‍ കുറച്ച് ചരല്‍ കൊണ്ടുവന്ന് കുഴിയില്‍ നികത്തും. 

ഈ ഭാഗത്ത് പൈലിങ് പൂര്‍ത്തിയാകാന്‍ ഒരു മാസമെങ്കിലുമെടുക്കും. കഴക്കൂട്ടം ജംഗ്ഷനിലെ ചില കെട്ടിടങ്ങള്‍ പൊളിക്കുകയും കേബിളുകളും പൈപ്പ് ലൈനുകളും മാറ്റുകയും ചെയ്ത ശേഷമേ സര്‍വീസ് റോഡ് നിര്‍മിക്കാനാകൂ. അതുവരെ യാത്രാദുരിതം തുടരുമെന്ന് സാരം.

MORE IN KERALA
SHOW MORE
Loading...
Loading...