നൂറുവര്‍ഷം പഴക്കം; തെങ്ങോളം ഉയരത്തില്‍; ഇത് എന്തൊരു തേങ്ങ !

coconut
SHARE

നാലുതലമുറകളായി സൂക്ഷിച്ചു പോരുന്നൊരു നാളികേരത്തിന്റെ രസകരമായ കഥ പറയാനുണ്ട് ആലപ്പുഴയ്ക്ക്. തെങ്ങിനേക്കാള്‍ പ്രായമുള്ളൊരു തേങ്ങയുടെ കഥ.. നൂറുവയസ് പിന്നിട്ട ഈ തേങ്ങ മുത്തച്ഛന്‍ ഒരു നാടിന്റെ ചരിത്ര 

അതെ, ചരിത്രം ചികഞ്ഞുപോയാല്‍ തേങ്ങയ്ക്ക് പ്രായം കൂടും. ഹസന്‍കുട്ടി മരിച്ചപ്പോള്‍ മകന്‍ ഉമ്മര്‍ഹാജിയും ഹാജി മരിച്ചപ്പോള്‍ ഈ കാണുന്ന നാസറും ഇതൊരു പൂര്‍വിക സ്വത്തുപോലെ കടയില്‍ തന്നെ സൂക്ഷിച്ചു. കച്ചോടം പൂട്ടിപ്പോവാതിരിക്കാനുള്ള പഴയകാലത്തെ മന്ത്രപ്പണിയാണ് തേങ്ങയിലുള്ളത്. ചെറിയൊരു കുപ്പിയും തകിടുമെല്ലാം ഈ തേങ്ങയ്ക്കൊപ്പം ഉണ്ടായിരുന്നു. മന്ത്രവിദ്യയുടെ ശക്തിയാണ് തേങ്ങയുടെ ആയുസിന് കാരണമെന്നാണ് നാട്ടുകാരില്‍ ചിലര്‍ പറയുന്നത്

കടയില്‍ തൂക്കിയിടുന്ന രീതിയിലായിരുന്നു പണ്ട് തേങ്ങ. പ്രായംകൂടിയപ്പോള്‍ ചകിരി അടര്‍ന്നുപോയി. ഇപ്പോള്‍ ആലപ്പുഴ ബീച്ച് വാര്‍ഡിലെ ഈ പലചരക്ക് കടയില്‍ പ്രായംകൊണ്ട് വിലമതിക്കാനാകാത്ത ഗമയില്‍ തെങ്ങോളം ഉയരത്തിലാണ് തേങ്ങ

MORE IN KERALA
SHOW MORE
Loading...
Loading...