കോഴിക്കോട് ബീച്ച് സൗന്ദര്യവല്‍ക്കരണം: കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം

council
SHARE

കോഴിക്കോട് ബീച്ച് സൗന്ദര്യവല്‍ക്കരണത്തിന്റെ ഭാഗമായി പോസ്റ്റ് സ്ഥാപിച്ച് പരിപാലിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നീട്ടിനല്‍കുന്നതിനെതിരെ കോര്‍പറേഷന്‍ കൗണ്‍സിലില്‍ ബഹളം. പ്രതിപക്ഷ പ്രതിഷേധത്തിനിടെ കരാര്‍ പുതുക്കി നല്‍കാന്‍ കോര്‍പറേഷന്‍ തീരുമാനിച്ചു. കരാര്‍ നിരന്തരം ലംഘിക്കുന്ന കമ്പനിയെന്നും ഭരണപക്ഷ അംഗങ്ങള്‍ക്ക് പങ്കാളിത്തമുള്ള കമ്പനിയെന്നുമായിരുന്നു പ്രതിപക്ഷ ആരോപണം.

ബീച്ചിലെ ഓപ്പണ്‍ സ്റ്റേജ് മുതല്‍ ബീച്ച് ഹോട്ടല്‍ വരെയുള്ള റോഡിന്റെ  സെന്റര്‍ മീഡിയനില്‍ പോസ്റ്റ് സ്ഥാപിച്ച് പരിപാലിക്കുന്നതിന് സ്വകാര്യ സ്ഥാപനവുമായാണ് കരാര്‍ ഉണ്ടാക്കിയത്.നാലു വര്‍ഷത്തേക്കുള്ള കരാര്‍ 2020 ജൂണ്‍ 16 ന് അവസാനിച്ചു.നാലു വര്‍ഷത്തേക്ക് കൂടി കരാര്‍ നീട്ടിനല്‍കാനുള്ള തീരുമാനത്തിനെതിരെയാണ് പ്രതിപക്ഷം എതിര്‍പ്പറിയിച്ചത്. കരാര്‍ നിരന്തരം ലംഘിക്കുന്ന കമ്പനിക്കു തന്നെ വീണ്ടും കരാര്‍ കൊടുക്കരുതെന്നായിരുന്നു ആവശ്യം.ഇത് ചെറിയ ബഹളത്തിനിടയാക്കി

എന്നാല്‍  കരാര്‍ കമ്പനിയുടെ പ്രവര്‍ത്തനം തൃപ്തികരമാണെന്നും കരാര്‍ നീട്ടി നല്‍കുന്നതില്‍ തെറ്റില്ലെന്നുമാണ് കോര്‍പറേഷന്‍ പറയുന്നത്. പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് അവഗണിച്ച് വോട്ടിനിട്ടാണ് കരാറിന് അംഗീകാരം നല്‍കിയത്.

MORE IN KERALA
SHOW MORE
Loading...
Loading...