കൊച്ചി വാട്ടര്‍ മെട്രോ: എട്ട് ടെര്‍മിനലുകളുടെ നിര്‍മാണം കൂടി ആരംഭിച്ചു

water-metro
SHARE

കൊച്ചി വാട്ടര്‍ മെട്രോയുടെ എട്ട് ടെര്‍മിനലുകളുടെ നിര്‍മാണം കൂടി ആരംഭിച്ചു. പൈലിങ് ജോലികള്‍ക്കാണ് ഇന്ന് തുടക്കമിട്ടത്. അടുത്ത വര്‍ഷത്തോടെ നിര്‍മാണം പൂര്‍ത്തിയാക്കാനാണ് കെഎംആര്‍എല്ലിന്റെ ലക്ഷ്യം. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ നിലച്ച നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് കെഎംആര്‍എല്‍ പുനരാരംഭിച്ചത്. ഏലൂര്‍, ചേരാനല്ലൂര്‍, സൗത്ത് ചിറ്റൂര്‍, കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റ് ഫെറി, കുമ്പളം, കടമക്കുടി, മുളവുകാട് നോര്‍ത്ത്, പള്ളിയാംതുരുത്ത് ടെര്‍മിനലുകളുടെ പൈലിങ് ജോലികള്‍ക്കാണ് തുടക്കമിട്ടത്. 2,500 സ്ക്വര്‍ഫീറ്റാണ് ടെര്‍മിനലുകളുടെ വിസ്തൃതി. വാട്ടര്‍ മെട്രോയുടെ 16 ടെര്‍മിനുകളാണ് നിലവില്‍ നിര്‍മാണത്തിലുള്ളത്. കെഎംആര്‍എല്‍ എംഡി അല്‍കേഷ് കുമാര്‍ ശര്‍മ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കൊപ്പം ഏലൂര്‍ ടെര്‍മിനലിന്റെ നിര്‍മാണസ്ഥലം സന്ദര്‍ശിച്ചു. 

കൊച്ചിയുടെ ഉള്‍നാടന്‍ജലഗതാഗതത്തില്‍ വഴിത്തിരിവാകുന്ന വാട്ടര്‍ മെട്രോ അടുത്ത വര്‍ഷത്തോടെ സര്‍വീസ് ആരംഭിക്കും. വാട്ടര്‍ മെട്രോയ്ക്കുള്ള ബോട്ടുനിര്‍മാണം കഴിഞ്ഞ മാസം കൊച്ചി കപ്പല്‍ശാലയില്‍ ആരംഭിച്ചു. 

MORE IN KERALA
SHOW MORE
Loading...
Loading...